കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മറ്റന്നാള്‍ ഉണ്ടാവുമെന്ന് സൂചന
|അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുക.
കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന മറ്റന്നാള്‍ രാവിലെയെന്ന് സൂചന. ബംഗാള്‍, യു.പി, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്. ഗുജറാത്ത്, യു.പി, ഉത്തരാഖണ്ഡ്, പഞ്ചാബ്, കര്‍ണാടക സംസ്ഥാനങ്ങള്‍ക്കും പ്രാതിനിധ്യമുണ്ടാവും.
അടുത്ത വര്‍ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുക. അതോടൊപ്പം ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും ഉള്‍പ്പെടുത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ഇവരെ പരിഗണിക്കുന്നത്.
കോണ്‍ഗ്രസ് വിട്ടുവന്ന ജ്യോതിരാദിത്യ സിന്ധ്യ മന്ത്രിയാവുമെന്ന് ഉറപ്പായിട്ടുണ്ട്. അദ്ദേഹത്തെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. മുന്‍ അസം മുഖ്യമന്ത്രി സര്‍ബാനന്ദ സബോവാളിനെയും മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.