India
ഇസെഡ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ: അഭ്യർത്ഥന നിരസിച്ച് അസദുദ്ദീൻ ഒവൈസി
India

ഇസെഡ് കാറ്റഗറി സുരക്ഷ വാഗ്ദാനം ചെയ്ത് കേന്ദ്ര സർക്കാർ: അഭ്യർത്ഥന നിരസിച്ച് അസദുദ്ദീൻ ഒവൈസി

Web Desk
|
7 Feb 2022 2:44 PM GMT

'എനിക്ക് ജീവിക്കണം, സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുമ്പോൾ എന്റെ ജീവിതം സുരക്ഷിതമായിരിക്കും' ഒവൈസി പറഞ്ഞു

സുരക്ഷ ഭീഷണിയുണ്ടെന്ന വിലിയിരുത്തലിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്ത ഇസെഡ്‌ കാറ്റഗറി സുരക്ഷ നിരസിച്ച് അസദുദ്ദീൻ ഒവൈസി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പ്രത്യേക സുരക്ഷ സ്വീകരിക്കണമെന്ന് ഒവൈസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷായുടെ അഭ്യർത്ഥന പൂർണമായും നിരസിക്കുന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.

രാജ്യത്തെ ദളിതരും ന്യൂനപക്ഷങ്ങളും സുരക്ഷിതരായാൽ ഒവൈസി സുരക്ഷിതനാകുമെന്നായിരുന്ന കേന്ദ്ര സർക്കാരിന്റെ അഭ്യർത്ഥന നിരസിച്ച ഉടനെ അസദുദ്ദീൻ ഒവൈസി മാധ്യമപ്രവർത്തകരോട് പറഞ്ഞത്. ഫെബ്രുവരി മൂന്നിന് ഉത്തർപ്രദേശിൽ നിന്ന് ഡൽഹിയിലേക്ക് മടങ്ങുകയായിരുന്ന ഒവൈസിയുടെ കാറിന് നേരെയായിരുന്നു അക്രമികൾ വെടിയുതിർത്തത്. സംഭവത്തിൽ രണ്ടു പേരെ അറസ്റ്റ് ചെയ്യുകയും ആയുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം തനിക്കെതിരെ വെടിയുതിർത്തവർക്കെതിരെ എന്തുകൊണ്ടാണ് യു.എ.പി.എ ചുമത്താത്തതെന്നും ഒവൈസി ചോദിച്ചു. 'എനിക്ക് ജീവിക്കണം, സംസാരിക്കണം. പാവപ്പെട്ടവർ സുരക്ഷിതരായിരിക്കുമ്പോൾ എന്റെ ജീവിതം സുരക്ഷിതമായിരിക്കും. എന്റെ കാറിന് നേരെ വെടിയുതിർത്തവരെ ഞാൻ ഭയപ്പെടില്ല', ഒവൈസി പാർലമെന്റിൽ വ്യക്തമാക്കി.

Similar Posts