സഞ്ചരിക്കുന്ന ദൂരത്തിന് ടോള്‍ പിരിക്കാന്‍ കേന്ദ്രം; ഉപഗ്രഹ നാവിഗേഷൻ ഉപയോഗിക്കും
|ടോൾ ബൂത്തുകൾ ഇല്ലാതായേക്കും
ഡല്‍ഹി: രാജ്യത്തെ ടോൾ പിരിവ് സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. വാഹനം സഞ്ചരിക്കുന്ന കിലോമീറ്റർ കണക്കാക്കി പണം ഈടാക്കാനാണ് നീക്കം. ഇതിനായി ഉപഗ്രഹ നാവിഗേഷൻ കൂടി ഉപയോഗപ്പെടുത്തും.
ഉപഗ്രഹ നാവിഗേഷനിലൂടെ വാഹനം സഞ്ചരിച്ച ദൂരം നിര്‍ണയിച്ച ശേഷം ആരുടെ പേരിലാണോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അയാളുടെ ബാങ്ക് അക്കൌണ്ടില്‍ നിന്നും ഈ തുക നേരിട്ട് ഈടാക്കുന്ന രീതിയാണ് അവലംബിക്കാന്‍ പോകുന്നത്. ഇതോടെ നിലവിലെ ടോള്‍ ബൂത്തുകളെല്ലാം ഒഴിവാക്കപ്പെടും. നേരിട്ട് ജി.പി.എസിലൂടെ ടോള്‍ പിരിക്കും.
പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി 1.37 ലക്ഷം വാഹനങ്ങളില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ജി.പി.എസ് വഴി ടോള്‍ പിരിവ് നടത്തിയത്. ഇത് വിജയകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.
ജര്‍മനിയെ മാതൃകയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ജി.പി.എസ് സംവിധാനം കൊണ്ടുവരുന്നത്. ജര്‍മനിയില്‍ നിലവില്‍ 98 ശതമാനവും ജി.പി.എസ് വഴിയാണ് ടോള്‍ പിരിക്കുന്നത് എന്നാണ് കേന്ദ്രം പറയുന്നത്. അതേസമയം ഗതാഗത നയത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍ പറയുന്നു.