India
ഡൽഹിയിലെ മലിനീകരണം; പരിഹാരം നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്
India

ഡൽഹിയിലെ മലിനീകരണം; പരിഹാരം നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്

Web Desk
|
9 Nov 2021 6:05 AM GMT

ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്‌സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തണം.

ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം കുറക്കാൻ പരിഹാരം നിർദേശിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ്. ക്രഷർ യൂണിറ്റ്, ഇഷ്ടിക ചൂള, ടാർ മിക്‌സിംഗ് പ്ലാന്റുകൾ എന്നിവയുടെ പ്രവർത്തനം താത്കാലികമായി നിർത്തണം. ബോർഡിന്റെ നിർദേശങ്ങൾ ഡൽഹി സർക്കാരിന് സമർപ്പിച്ചു.

ഒപ്പം തന്നെ കൽക്കരി ഉപയോഗിച്ചുള്ള വൈദ്യുത ഉത്പാദനം കുറച്ച് പ്രകൃതി വാതകം ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കണമെന്ന നിർദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. ഡൽഹിയിലെ വായുനിലവാര സൂചിക 450 ന് മുകളിലേക്ക് പോയ സാഹചര്യത്തിലാണ് തീരുമാനം. ദീപാവലിക്ക് വ്യാപകമായി പടക്കം പൊട്ടിച്ചതും അയൽ സംസ്ഥാനങ്ങളിൽ പാടങ്ങൾക്ക് തീയിട്ടതുമാണ് ഇത്രയും വലിയ നിലയിൽ വായു മലിനീകരണം കൂടാൻ കാരണം. ശൈത്യകാലം കൂടി ആരംഭിച്ചതോടെ ഡൽഹിയിലെ വാഹനഗതാഗതത്തെ മൂടൽമഞ്ഞ് പ്രതികൂലമായി ബാധിക്കുന്നുണ്ട്. കഴിഞ്ഞദിവസം യമുന നദിയിൽ നിന്ന് വിഷപ്പതയടക്കം പുറത്തുവന്നിരുന്നു.

Similar Posts