India
central vista new indian parliment building
India

സെൻട്രൽ ഹാൾ ഇല്ല, വൃത്തത്തിന് പകരം ത്രികോണാകൃതി; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ പ്രത്യേകതകൾ

Web Desk
|
28 May 2023 1:29 AM GMT

ലോക്‌സഭയിൽ 888ഉം രാജ്യസഭയിൽ 384ഉം സീറ്റുകളാണ് ഉണ്ടാവുക.

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ലോക്‌സഭയിൽ 888ഉം രാജ്യസഭയിൽ 384ഉം സീറ്റുകളാണ് ഉണ്ടാവുക. സംയുക്ത സമ്മേളനത്തിന് സീറ്റുകൾ 1224 വരെ ആക്കാം. 64,500 ചതുരശ്ര മീറ്റർ ആണ് പുതിയ മന്ദിരത്തിന്റെ ആകെ വിസ്തീർണം.

നാല് നിലകളാണ് പുതിയ കെട്ടിടത്തിനുള്ളത്. ആറ് വാതിലുകളുണ്ട്. 1200 കോടി രൂപയാണ് നിർമാണച്ചെലവ്. ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം നിർമിച്ചിരിക്കുന്നത്. ലോക്‌സഭയുടെ രൂപകൽപന ദേശീയ പക്ഷിയായ മയിലിന്റെ രൂപരേഖയിലാണ്. രാജ്യസഭയുടെ രൂപകൽപന താമരയുടെ രൂപത്തിലാണ്.

ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ ഭൂകമ്പ പ്രതിരോധ ശേഷിയോടെയാണ് പുതിയ മന്ദിരം നിർമിച്ചത്. പൊതുജനങ്ങൾക്ക് പാർലമെന്റ് സന്ദർശിക്കാൻ കൂടുതൽ സൗകര്യം പുതിയ കെട്ടിടത്തിലുണ്ട്. നിലവിലെ പാർലമെന്റ് മന്ദിരം മ്യൂസിയമാക്കി നിലനിർത്താനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്.


Similar Posts