India
അജിത് ഡോവലിന്റെ സുരക്ഷാ വീഴ്ച; മൂന്ന് ഉദ്യോഗസ്ഥരെ മാറ്റി
India

അജിത് ഡോവലിന്റെ സുരക്ഷാ വീഴ്ച; മൂന്ന് ഉദ്യോഗസ്ഥരെ മാറ്റി

Web Desk
|
17 Aug 2022 12:38 PM GMT

ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, കമാൻഡർ അസോസിയേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥരെ മാറ്റിയതായാണ് വിവരം. എന്നാൽ ഇവരെ ഏത് ചുമതലയിലേക്കാണ് മാറ്റിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ സുരക്ഷാവീഴ്ചയിൽ നടപടിയുമായി കേന്ദ്രസർക്കാർ. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായി 'ഇന്ത്യാ ടുഡെ' റിപ്പോർട്ട് ചെയ്തു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ നടപടിയുണ്ടായത്.

ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ, കമാൻഡർ അസോസിയേറ്റ് തുടങ്ങിയ ഉദ്യോഗസ്ഥരെ മാറ്റിയതായാണ് വിവരം. എന്നാൽ ഇവരെ ഏത് ചുമതലയിലേക്കാണ് മാറ്റിയതെന്നത് സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല.

ഡോവലിന്റെ ഔദ്യോഗിക വസതിയിലേക്ക് ഒരു യുവാവ് എസ്‌യുവി ഇടിച്ചുകയറ്റാൻ ശ്രമിക്കുകയായിരുന്നു. വാഹനം തടഞ്ഞ സിഐഎസ്എഫ് ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ബെംഗളൂരു സ്വദേശിയായ ശാന്തനു റെഡ്ഡിയാണ് ഡോവലിന്റെ വസതിയിലേക്ക് വാഹനം ഇടിച്ചുകയറ്റാൻ ശ്രമിച്ചത്. ഇയാൾ മാനസികരോഗിയാണെന്നാണ് പിന്നീട് പൊലീസ് പറഞ്ഞത്. സിഐഎസ്എഫ് കമാൻഡോകളുടെ ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയുള്ള വ്യക്തമായി അജിത് ഡോവൽ.

Similar Posts