ബി.ജെ.പിക്ക് ലാലു പ്രസാദ് യാദവിനെ ഭയമാണ്: റാബ്റി ദേവി
|"എങ്ങോട്ടും ഓടിപ്പോവില്ല. കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ ആരോപണങ്ങള്‍ നേരിടുകയാണ്"
പറ്റ്ന: ആര്.ജെ.ഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിനെ ബി.ജെ.പിക്ക് ഭയമാണെന്ന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രി റാബ്റി ദേവി. അതുകൊണ്ടാണ് അവര്‍ സി.ബി.ഐയെയും ഇ.ഡിയെയും ഇന്‍കം ടാക്സിനെയും ഉപയോഗിക്കുന്നതെന്നും റാബ്റി ദേവി പറഞ്ഞു.
"എങ്ങോട്ടും ഓടിപ്പോവില്ല. കഴിഞ്ഞ 30 വര്‍ഷമായി ഞങ്ങള്‍ ഈ ആരോപണങ്ങള്‍ നേരിടുകയാണ്. ബിഹാറില്‍ ലാലു പ്രസാദ് യാദവിനെ ബി.ജെ.പിക്ക് ഭയമാണ്"- റാബ്റി ദേവി പറഞ്ഞു. നീരവ് മോദിയെ കോടികളുമായി കടന്നുകളായാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി സഹായിച്ചെന്നും റാബ്റി ദേവി ആരോപിച്ചു.
'ജോലിക്കു പകരം ഭൂമി' അഴിമതി കേസിൽ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്റി ദേവിക്കും 14 പേര്‍ക്കും ഡല്‍ഹിയിലെ റോസ് അവന്യു കോടതി സമൻസ് അയിച്ചിരുന്നു. ലാലു പ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായിരിക്കെ റെയില്‍വേയിലെ നിയമനങ്ങള്‍ക്ക് കൈക്കൂലിയായി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഭൂമി തുച്ഛമായ വിലയ്ക്ക് എഴുതിവാങ്ങിയെന്നാണ് കേസ്.
സി.ബി.ഐ സമര്‍പ്പിച്ച കുറ്റപത്രം പരിഗണിച്ചാണ് ജഡ്ജി ഗീതാഞ്ജലി ഗോയല്‍ സമന്‍സ് അയച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
Summary- Former Bihar Chief Minister Rabri Devi has slammed the BJP-led Central government after a Delhi court issued summons against her, the former union minister and her husband Lalu Yadav and others in connection with the alleged land-for-job scam