India
യുവാക്കളെ രാജ്യസഭാ സ്ഥാനാർഥികളാക്കണമെന്നത് കോൺഗ്രസിന് വെല്ലുവിളിയാകുന്നു
India

യുവാക്കളെ രാജ്യസഭാ സ്ഥാനാർഥികളാക്കണമെന്നത് കോൺഗ്രസിന് വെല്ലുവിളിയാകുന്നു

Web Desk
|
29 May 2022 1:25 AM GMT

പി.ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിർത്തി ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്നതിലാണ് ആശയക്കുഴപ്പം

ന്യൂഡല്‍ഹി: യുവാക്കളെ രാജ്യസഭാ സ്ഥാനാർഥികളാക്കണമെന്നത് കോൺഗ്രസിന് വെല്ലുവിളിയാകുന്നു. പി.ചിദംബരം ഉൾപ്പെടെയുളള മുതിർന്ന നേതാക്കളെ പുറത്ത് നിർത്തി ചെറുപ്പക്കാരെ തെരഞ്ഞെടുക്കുന്നതിലാണ് ആശയക്കുഴപ്പം. ആം ആദ്മി പാർട്ടി രാഷ്ട്രീയക്കാരെ രാജ്യസഭയിലേക്ക് പരിഗണിച്ചില്ല.

വിവിധ സംസ്ഥാനങ്ങളിലെ കക്ഷി നിലയനുസരിച്ചു 8 സീറ്റുകളാണ് കോൺഗ്രസിന് ഉറപ്പായും വിജയസാധ്യതയുള്ളതാണ്. ജി 23 നേതാക്കളായ ഗുലാം നബി അസാദും ആനന്ദ് ശർമ്മയും വീണ്ടും സീറ്റ് ആഗ്രഹിക്കുന്നുണ്ട്. രാഹുൽ പക്ഷത്തെ റൺ ദീപ് സുർജെ വാല,അജയ് മാക്കൻ എന്നിവരുടെ പേരും സാധ്യത പട്ടികയിലുണ്ട്. ചിന്തൻ ശിബർ തീരുമാനം അനുസരിച്ചു 4 സീറ്റ് ചെറുപ്പക്കാർക്ക് നൽകണം.

ഛത്തീസ്‌ഗഡിൽ നിന്നും പട്ടിക വർഗത്തിലെ നേതാവിനും രാജസ്ഥാനിൽ ന്യൂനപക്ഷ വിഭാഗത്തിനും സീറ്റ് നൽകണമെന്നാവശ്യമുണ്ട്. കോൺഗ്രസിനായി തമിഴ്‌നാട്ടിൽ ഡിഎംകെ മാറ്റിവയ്ക്കുന്ന സീറ്റ് പി ചിദംബരത്തിനു നൽകണമെന്നാണ് കോൺഗ്രസിന്റെ അഭിപ്രായം. ലണ്ടനിൽ കഴിയുന്ന രാഹുൽ ഗാന്ധി ഓൺലൈനായി സ്ഥാനാർത്ഥി നിർണയ യോഗത്തിൽ പങ്കെടുത്തു.

പഞ്ചാബിൽ നിന്നുള്ള രണ്ടു രാജ്യസഭാ സ്ഥാനാർഥികളെയും ആം ആദ്മി പ്രഖ്യാപിച്ചു. വേൾഡ് പഞ്ചാബി ഓർഗനൈസേഷൻ പ്രസിഡന്റ് വിക്രംജിത് സാഹ്നി, പരിസ്ഥിതി പ്രവർത്തകനായ ബൽവീർ സിംഗ് സീച്ചേവാൾ എന്നിവരെയാണ് ആം ആദ്മി സ്ഥാനാർഥിയായി നിയോഗിച്ചത്.

Related Tags :
Similar Posts