നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം; ചംപയ് സോറന് ബി.ജെ.പിയിലേക്ക്?
|ജെ എം എമ്മുമായി തെറ്റിപ്പിരിഞ്ഞെന്നു കൃത്യമായ സൂചനയും അദ്ദേഹം നൽകി
റാഞ്ചി: ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപയ് സോറൻ ബി.ജെ.പിയിൽ ചേരുമോ എന്നാണ് ഏവരും ഉറ്റു നോക്കുന്നത്. ചംപയ് സോറൻ നിലവിൽ ഡൽഹിയിലാണ് തങ്ങുന്നത്. ജെ എം എമ്മുമായി തെറ്റിപ്പിരിഞ്ഞെന്നു കൃത്യമായ സൂചനയും അദ്ദേഹം നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കുമ്പോഴാണ്, ജെ എം എമ്മിൽ പുകഞ്ഞു നിന്ന അസ്വസ്ഥത ആളിക്കത്തുന്നത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ സ്വാധീനത്തിലാണ് ചംപയ് സോറൻ ഡൽഹിയിൽ എത്തിയിരിക്കുന്നത്.
പാർട്ടിയിൽ അപമാനിതനായെന്ന് ചംപയ് സോറൻ വ്യക്തമാക്കുന്നു. ഹേമന്ത് സോരൻ ജയിൽ മോചിതനായ ശേഷം ആദ്യം ചെയ്തത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവയ്ക്കാൻ നിർദേശം നൽകുകയായിരുന്നു. ഈ തീരുമാനത്തിന് തന്റെ അറിവോ സമ്മതമോ ഇല്ലായിരുന്നു എന്ന് അദ്ദേഹം തുറന്നു പറയുന്നു. മന്ത്രിസഭാ യോഗം വിളിച്ചു കൂട്ടിയതും മുന്നറിയിപ്പ് ഇല്ലാതെ ആയിരുന്നു. സജീവരാഷ്ട്രീയം ഉപേക്ഷിക്കുക, സമാന മനസകരുമായി കൂട്ടുചേരുക, സ്വന്തം പാർട്ടി രൂപീകരിക്കുക എന്നീ മൂന്നു വഴിയാണ് ഉള്ളതെന്ന് ചംപയ് സോറന് പറയുന്നു. മുൻ മുഖ്യമന്ത്രിയെ ബി.ജെ.പി ക്യാമ്പിൽ എത്തിച്ചാൽ ഇന്‍ഡ്യാ സഖ്യത്തെ തളർത്താൻ കഴിയുന്നമെന്നാണ് കണക്ക് കൂട്ടല്‍.