India
rain gujarat,Mumbai Rains,Heavy Rains Across india,latest national news,രാജ്യത്ത് പരക്കെ മഴക്ക് സാധ്യത,ഗുജറാത്തില്‍ പ്രളയ സാധ്യത,റെഡ് അലര്‍ട്ട്
India

രാജ്യത്ത് പരക്കെ ശക്തമായ മഴക്ക് സാധ്യത; ഗുജറാത്തില്‍ റെഡ് അലര്‍ട്ട്

Web Desk
|
22 July 2023 1:15 AM GMT

ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ കുളു, മണാലി എന്നിവിടങ്ങളിൽ മിന്നൽ പ്രളയമുണ്ടായി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിൽ അതി ശക്തമായ മഴ ഉണ്ടാകും എന്നാണ് മുന്നറിയിപ്പുകൾ.

ഗുജറാത്തിൽ പ്രളയത്തിന് സാധ്യതയുളളതിനാൽ സംസ്ഥാനത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നിലവിൽ സൗരാഷ്ട്ര, കച്ച് മേഖലകളിൽ അതി ശക്തമായ മഴയാണ്. നിരവധി താഴ്ന്ന മേഖലകൾ വെള്ളത്തിനടിയിലായി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ നാശനഷ്ടം സംഭവിച്ച പ്രദേശങ്ങളിൽ സന്ദർശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി.

ഹിമാചൽ പ്രദേശിൽ കനത്ത മഴയിൽ കുളു, മണാലി എന്നിവിടങ്ങളിൽ മിന്നൽ പ്രളയം ഉണ്ടായി. നിരവധി വീടുകൾ തകരുകയും റോഡുകൾ ഒലിച്ചുപോകുകയും ചെയ്തു. ഇതുവരെ 5000 കോടി രൂപയുടെ നാശനഷ്ടമാണ് ഹിമാചൽ പ്രദേശിൽ ഉണ്ടായത് . തെലങ്കാന, ആന്ധ്രപ്രദേശ്, എന്നിവിടങ്ങളിലും തുടരുകയാണ്.അതേസമയം മഹാരാഷ്ട്രയിലെ റായ്ഗജിലുണ്ടായ ഉൾപൊട്ടലിൽ മരിച്ചവരുടെ 22 ആയി. ഇനിയും നിരവധി പേരെയാണ് കണ്ടെത്താനുള്ളത്.


Similar Posts