India
Chandrababu Naidu, High Court, quash the corruption case, telungana election, latest malayalam news,ചന്ദ്രബാബു നായിഡു, ഹൈക്കോടതി, അഴിമതി കേസ് റദ്ദാക്കി, തെലങ്കാന തെരഞ്ഞെടുപ്പ്, ഏറ്റവും പുതിയ മലയാളം വാർത്ത
India

ചന്ദ്രബാബു നായിഡുവിന് തിരിച്ചടി; അഴിമതി കേസ് റദ്ദാക്കണമെന്ന ആവശ്യം തള്ളി ഹൈക്കോടതി

Web Desk
|
22 Sep 2023 8:55 AM GMT

ഈ മാസം 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിന് തിരിച്ചടി. അഴിമതി കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ഈ മാസം 10നാണ് ആന്ധ്രാപ്രദേശ് നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതി കേസിൽ ചന്ദ്രബാബു നായിഡുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി വിധിക്കെതിരെ ചന്ദ്രബാബു നായിഡു ഉടൻ സുപ്രിം കോടതിയെ സമീപിച്ചേക്കും.

നായിഡുവും കുടുംബവും ടിഡിപിയും 279 കോടിയുടെ ദുർവിനിയോഗ ഫണ്ടിന്‍റെ അന്തിമ ഗുണഭോക്താക്കളാണെന്നാണ് സിഐഡി ആരോപണം. അഴിമതിയുടെ മുഖ്യ സൂത്രധാരനെന്ന് നായിഡുവിനെ വിശേഷിപ്പിച്ച സിഐഡി അദ്ദേഹം ഫണ്ട് ദുരുപയോഗം ചെയ്യുകയും തെറ്റായ രേഖകൾ ഉണ്ടാക്കുകയും തെളിവുകൾ നശിപ്പിക്കുകയും ചെയ്തെന്നും ചൂണ്ടിക്കാട്ടിയിരുന്നു.

14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത ചന്ദ്രബാബു നായിഡു രാജമുണ്ട്രി സെൻട്രൽ ജയിലിലാണ്.

Similar Posts