India
chandrayaan 3
India

ചന്ദ്രയാൻ-3 ദൗത്യം: അവസാനവട്ട പരിശോധനകൾ തുടങ്ങി

Web Desk
|
12 July 2023 9:59 AM GMT

നാളെ ഉച്ചയ്ക്ക് 2.35ന് ചന്ദ്രയാൻ ത്രീയുടെ കൗണ്ട് ഡൗൺ ആരംഭിക്കും

ചന്ദ്രയാൻ ത്രീ ദൗത്യത്തിന്റെ കൗണ്ട് ഡൗൺ ആരംഭിക്കുന്നതിന് മുന്നോടിയായി അവസാനവട്ട പരിശോധനകൾ തുടങ്ങി. നാളെ ഉച്ചയ്ക്ക് 2.35ന് കൗണ്ട് ഡൗൺ തുടങ്ങും. മറ്റന്നാൾ ആണ് ചന്ദ്രയാൻ -3 വിക്ഷേപണം

ചന്ദ്രയാൻ ദൗത്യത്തിന്റെ എല്ലാ ഘട്ടങ്ങളും കൃത്യമാണെന്ന് ഒരിക്കൽ കൂടി പരിശോധിച്ചു അവലോകനം നടത്തുന്ന, മിഷൻ റെഡിനസ് റിവ്യൂ നടത്തിയ ശേഷം, ഐഎസ്ആർഒ ചെയർമാനും ഡയറക്ടർമാരും ഉൾപ്പെടുന്ന വിക്ഷേപണ അംഗീകാരബോർഡ് ദൗത്യത്തിന് അന്തിമ അനുമതി നൽകും.

ഇതോടെ നാളെ ഉച്ചയ്ക്ക് 2 35ന് ചന്ദ്രയാൻ ത്രീയുടെ കൗണ്ട് ഡൗൺ ആരംഭിക്കും. വിക്ഷേപണത്തിന്റെ റിഹേഴ്സലും സൂക്ഷ്മ പരിശോധനയും, ശ്രീഹരിക്കോട്ടയിൽ ആരംഭിച്ചു. മറ്റന്നാൾ ഉച്ചയ്ക്ക് 2 35നാണ്, ചന്ദ്രയാൻ ത്രീ യുടെ വിക്ഷേപണം,ഭൂമിയുടെ ഭ്രമണപഥത്തിൽ അഞ്ച് തവണ വലയം വെച്ച ശേഷം, ചന്ദ്രന്റെ ഭ്രമണവലയത്തിൽ പ്രവേശിച്ച് ഓഗസ്റ്റ് 23നാണ് വിക്രം ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക, ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

ചന്ദ്രയാൻ 2വിൽ വിക്രം ലാൻഡർ ഇറങ്ങുമ്പോൾ സംഭവിച്ച പാകപ്പിഴകൾ മറികടക്കാൻ, സൂക്ഷ്മവും സാങ്കേതിക തികവോടുകൂടിയുള്ള പരിശോധനകൾ ആണ് ഇത്തവണ നടത്തിയത്. സതീഷ്ഠവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണ തറയിൽ നിന്നാണ് ലോഞ്ച് വെഹിക്കിൾ മാർക്ക് 3,ചന്ദ്രയാൻ പേടകവുമായി കുതിച്ചുയരുക.

Similar Posts