ബാത്ത്റൂമിൽ പോലും ജനങ്ങളെ കാണുന്ന ആദ്യ മുഖ്യമന്ത്രിയായിരിക്കും ചരൺജിത് സിങ് ചന്നി; പരിഹസിച്ച് കെജരിവാൾ
|അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആം ആദ്മി പാർട്ടി അവരുടെ 30 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിക്കെതിരെ പരിഹാസവുമായി ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി നേതാവുമായ അരവിന്ദ് കെജരിവാൾ. ചരൺജിത് സിങ് ചന്നിയുടെ ഒരു ഇന്റർവ്യൂവിലെ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജരിവാളിന്റെ പരിഹാസം.
എന്റെ ഡ്രോയിങ് റൂമിലും വരാന്തയിലുമെല്ലാം ആളുകളാണ്. ബാത്ത്റൂമിൽ പോവുമ്പോഴും ആളുകൾ എന്റെ കൂടെവരും. അവിടെയും ഞാൻ ആളുകളുമായി കൂടിക്കാഴ്ച നടത്താറുണ്ട്-ചന്നിയുടെ ഈ പ്രസ്താവനക്കെതിരെയാണ് കെജരിവാളിന്റെ പരിഹാസം.
#WATCH | Punjab CM Charanjit Singh Channi in the interview says that I meet people 24 hours. I meet people in the drawing-room, hall, bathroom. I think he is the first CM in the history of the world who meet people in the bathroom: Delhi CM Arvind Kejriwal in Muktsar, Punjab pic.twitter.com/UZ5a6Zq4zA
— ANI (@ANI) December 16, 2021
അടുത്ത വർഷം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ എഎപിയും കോൺഗ്രസും തമ്മിലാണ് പ്രധാന മത്സരം നടക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച ആം ആദ്മി പാർട്ടി അവരുടെ 30 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടിരുന്നു.
അധികാരത്തിലെത്താൻ കഠിന പരിശ്രമം നടത്തുന്ന എഎപി നിരവധി വാഗ്ദാനങ്ങളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. എസ്ടി വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസത്തിന് കോച്ചിങ് ഫീസും നൽകുമെന്ന് എഎപി വാഗ്ദാനം ചെയ്തിരുന്നു. അധികാരത്തിലെത്തിയാൽ 18 വയസിന് മുകളിലുള്ള മുഴുവൻ സ്ത്രീകൾക്കും 1,000 രൂപ വീതം നൽകുമെന്നും കെജരിവാൾ പ്രഖ്യാപിച്ചിരുന്നു.