India
ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകളും ബൈക്കുകളും നൽകി ചെന്നൈ വ്യവസായി
India

ദീപാവലി സമ്മാനമായി ജീവനക്കാർക്ക് കാറുകളും ബൈക്കുകളും നൽകി ചെന്നൈ വ്യവസായി

Web Desk
|
17 Oct 2022 5:03 AM GMT

ചെന്നൈയിലെ ഒരു വ്യവസായി തന്‍റെ ജീവനക്കായി 1.2 കോടിയുടെ സമ്മാനങ്ങളാണ് നല്‍കിയത്

ചെന്നൈ: കോവിഡ് ഒന്നൊതുങ്ങിയതിനു ശേഷം എത്തുന്ന ആദ്യത്തെ ദീപാവലിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ദക്ഷിണേന്ത്യ. ഉത്സവ സീസണോടനുബന്ധിച്ച് ജീവനക്കാര്‍ക്ക് ബോണസും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നത് പതിവാണ്. ചെന്നൈയിലെ ഒരു വ്യവസായി തന്‍റെ ജീവനക്കായി 1.2 കോടിയുടെ സമ്മാനങ്ങളാണ് നല്‍കിയത്.


ചലനി ജ്വല്ലറി ഉടമയായ ജയന്തിലാല്‍ ചായന്തി ജീവനക്കാര്‍ക്കും സഹപ്രവര്‍ത്തകര്‍ക്കുമായി എട്ട് കാറുകളും 18 ബൈക്കുകളുമാണ് ദീപാവലി സമ്മാനമായി നല്‍കിയത്. ചിലര്‍ക്ക് അത്ഭുതം കൊണ്ട് കണ്ണ് തള്ളിയപ്പോള്‍ മറ്റുചിലര്‍ സന്തോഷക്കണ്ണീര്‍ പൊഴിച്ചു. തന്‍റെ സ്റ്റാഫുകള്‍ കുടുംബാംഗങ്ങളെ പോലെയാണെന്നും എല്ലാ ഉയർച്ച താഴ്ചകളിലും തന്നോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്നും ജയന്തി ലാൽ എ.എൻ.ഐയോട് പറഞ്ഞു. "ഇത് അവരുടെ ജോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ ജീവിതത്തിൽ എന്തെങ്കിലും പ്രത്യേകതകൾ കൂട്ടിച്ചേർക്കുന്നതിനുമാണ്. എന്‍റെ ബിസിനസ്സിലെ എല്ലാ ഉയർച്ച താഴ്ചകളിലും അവർ എന്നോടൊപ്പം പ്രവർത്തിക്കുകയും ലാഭം നേടാൻ എന്നെ സഹായിക്കുകയും ചെയ്തു," അദ്ദേഹം പറഞ്ഞു. താന്‍ തികച്ചും സന്തോഷവാനാണെന്നും ജീവനക്കാരെ സമ്മാനങ്ങള്‍ നല്‍കി ബഹുമാനിക്കണമെന്നും ജയന്തിലാല്‍ കൂട്ടിച്ചേര്‍ത്തു.




Similar Posts