India
പെണ്‍കുട്ടിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍
India

പെണ്‍കുട്ടിയെ സ്കൂളിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത അധ്യാപകന്‍ അറസ്റ്റില്‍

Web Desk
|
16 Oct 2021 6:59 AM GMT

രാജസ്ഥാനിലെ ജുന്‍ ജുനു ജില്ലയിലാണ് സ്‌കൂൾ പ്രിൻസിപ്പള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്

രാജസ്ഥാനിലെ ജയ്പൂരിൽ പെൺകുട്ടിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി ബലാത്സംഗം ചെയ്ത കേസിൽ അധ്യാപകന്‍ അറസ്റ്റില്‍. സ്‌കൂൾ പ്രിൻസിപ്പള്‍ കേശവ് യാദവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ അഞ്ചിന് ജുൻ ജുനു ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്.

സ്‌കൂൾ പ്രിൻസിപ്പളായ കേശവ് യാദവ് ക്ലാസ്സ് ഉണ്ടെന്ന വ്യാജേന കുട്ടിയെ സ്‌കൂളിലേക്ക് വിളിച്ച് വരുത്തുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നു. കുട്ടി വിവരം കുടുംബക്കാരെ അറിയിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. കുട്ടിയുടെ കുടുംബം ചൈൽഡ് ഹെൽപ് ലൈനിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് കഴിഞ്ഞ ദിവസമാണ് കേശവ് യാദവിനെ അറസ്റ്റ് ചെയ്തത്.

പീഡനവിവരം സ്കൂളിലെ മറ്റ് അധ്യാപകരെ അറിയിച്ചിരുന്നു എന്നും എന്നാൽ സംഭവം പുറത്ത് പറയരുതെന്ന് അവർ തന്നെ ഭീഷണിപ്പെടുത്തി എന്നും പെൺകുട്ടി പറഞ്ഞു. മുമ്പും സ്‌കൂൾ പ്രിൻസിപ്പൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചിരുന്നതായി പെൺകുട്ടി പോലീസിനെ അറിയിച്ചു. സംഭവത്തിൽ അധ്യാപകനെതിരെ പോക്‌സോ ചുമത്തിയിട്ടുണ്ട്.

Similar Posts