India
Mamata Banerjee

മമത ബാനര്‍ജി

India

എങ്കില്‍ എന്‍റെ തല വെട്ടിയെടുക്കുക; ക്ഷാമബത്ത പ്രതിഷേധത്തില്‍ മമത ബാനര്‍ജി

Web Desk
|
7 March 2023 2:58 AM GMT

സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുന്നുണ്ട്

കൊല്‍ക്കൊത്ത: ക്ഷാമബത്ത വിഷയത്തിൽ പ്രതിപക്ഷ പിന്തുണയുള്ള പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കൂടുതല്‍ ശമ്പളം നല്‍കാന്‍ പണമില്ലെന്ന് മമത പറഞ്ഞു.സംസ്ഥാനത്തെ പ്രതിപക്ഷമായ ബി.ജെ.പിയും കോൺഗ്രസും ഇടതുപക്ഷവും കേന്ദ്രസർക്കാർ ജീവനക്കാർക്ക് തുല്യമായ ക്ഷാമബത്തയോ ഡിഎയോ ആവശ്യപ്പെടുന്നുണ്ട്.


"അവർ കൂടുതൽ ചോദിക്കുന്നു, ഞാനത്ര തരും? ''മമത തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു. "ഇനി നമ്മുടെ സർക്കാരിന് ഡിഎ നൽകാൻ കഴിയില്ല, ഞങ്ങൾക്ക് പണമില്ല.ഞങ്ങൾ 3 ശതമാനം ഡിഎ അധികമായി നൽകിയിട്ടുണ്ട്.നിങ്ങൾക്ക് അതിൽ സന്തോഷമില്ലെങ്കിൽ എന്‍റെ തല വെട്ടിമാറ്റാം. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്'' മമത ചോദിച്ചു. ഫെബ്രുവരി 15 ന് നിയമസഭയിൽ 2023-24 ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ, സർക്കാർ അധ്യാപകരും പെൻഷൻകാരും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മാർച്ച് മുതൽ 3 ശതമാനം അധിക ഡിഎ നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ, മമത സര്‍ക്കാര്‍ അടിസ്ഥാന ശമ്പളത്തിന്റെ 3 ശതമാനം ഡിഎയായി നൽകിയിരുന്നു. അധ്യാപകർക്കും പെൻഷൻകാർക്കും ഉൾപ്പെടെയുള്ള ജീവനക്കാർക്ക് മാർച്ച് മുതൽ സർക്കാർ 3 ശതമാനം അധിക ഡിഎ നൽകുമെന്നാണ് ബജറ്റ് പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ബാനർജി തന്‍റെ പ്രസംഗത്തിൽ ഇടതുപക്ഷത്തിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചു.കേന്ദ്ര സർക്കാർ ജീവനക്കാർക്ക് തുല്യമായ ഡിഎ എന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ നിലവിലുള്ള ആവശ്യത്തെ ഇരു പാർട്ടികളും പിന്തുണയ്ക്കുന്നുണ്ട്.



"കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാരിന്റെയും ശമ്പള സ്കെയിലുകൾ വ്യത്യസ്തമാണ്.ഇന്ന് ബിജെപിയും കോൺഗ്രസും സിപിഎമ്മും ഒന്നിച്ചിരിക്കുന്നു.ശമ്പളത്തോടൊപ്പം ഇത്രയധികം അവധികൾ നൽകുന്ന ഏതു സര്‍ക്കാരാണ് ഉള്ളത്. ഞാൻ സർക്കാർ ജീവനക്കാർക്ക് 1.79 ലക്ഷം കോടി ഡിഎ നൽകിയിട്ടുണ്ട്.ഞങ്ങൾക്ക് ശമ്പളത്തോടുകൂടിയ 40 ദിവസത്തെ അവധിയുണ്ട്. എന്തിനാണ് കേന്ദ്ര സർക്കാരുമായി താരതമ്യം ചെയ്യുന്നത്?ഞങ്ങൾ അരി സൗജന്യമായി നൽകുന്നു, പക്ഷേ പാചക വാതകത്തിന്റെ വില നോക്കൂ?തെരഞ്ഞെടുപ്പിന് ഒരു ദിവസം കഴിഞ്ഞാണ് അവർ വില വർധിപ്പിച്ചത്.ഈ ആളുകൾക്ക് തൃപ്തിപ്പെടാൻ മറ്റെന്താണ് വേണ്ടത്?" മമത ചോദിച്ചു.



Similar Posts