കേന്ദ്ര സർക്കാരിന് തിരിച്ചടി; ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള പ്രചാരണം നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ
|കേന്ദ്രസർക്കാരിന്റെ ഒൻപതു വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാനാണ് യാത്ര സംഘടിപ്പിക്കുന്നത്
ന്യൂഡൽഹി: ഉദ്യോഗസ്ഥരെ ഉപയോഗിച്ചുള്ള കേന്ദ്ര സർക്കാരിന്റെ പ്രചാരണയാത്ര നിർത്തിവയ്ക്കാൻ തെരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പ്രചാരണ പരിപാടി ഒഴിവാക്കാൻ നിർദേശം.
കേന്ദ്രസർക്കാരിന്റെ ഒൻപതു വർഷത്തെ ഭരണനേട്ടങ്ങൾ വിശദീകരിക്കാനാണ് യാത്ര സംഘടിപ്പിക്കുന്നത്. കേന്ദ്ര സർക്കാരിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി തസ്തിയിലുള്ള ഉദ്യോഗസ്ഥരെയാണ് ജില്ലാ രഥ പ്രഭാരികൾ എന്ന പേരിൽ വിന്യസിക്കുമെന്ന് അറിയിച്ചിരുന്നത്. ഇതിനെതിരെ കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഉദ്യോഗസ്ഥരെ രാഷ്ട്രീയ പ്രചാരണത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നായിരുന്നു കോൺഗ്രസ് വിമർശനം. സിവിൽ സർവീസ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് അഭിമുഖീകരിക്കാനിരിക്കുന്ന സർക്കാരിന്റെ രാഷ്ട്രീയ പ്രചാരണത്തിന് എങ്ങനെ ഉപയോഗിക്കാനാകുമെന്ന് കോൺഗ്രസ് നേതാവ് പവൻ ഖേര ചോദിച്ചു.
വികസിത ഭാരത സങ്കൽപ യാത്ര എന്ന പേരിലാണ് രാജ്യവ്യാപകമായി യാത്ര നടത്തുമെന്നു പ്രഖ്യാപനം വന്നിരിക്കുന്നത്. നവംബർ 20 മുതൽ ജനുവരി 25 വരെ രാജ്യത്തെ 765 ജില്ലകളിലാണ് യാത്ര നടക്കുന്നത്.
Summary: The Election Commission has instructed to stop the central government's Viksit Bharat Sankalp Yatra campaign using civil servants as ‘rath prabharis’