India
പഞ്ചാബിലെ പാട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ ഏറ്റുമുട്ടൽ; സംഘർഷം
India

പഞ്ചാബിലെ പാട്യാലയിൽ ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെ ഏറ്റുമുട്ടൽ; സംഘർഷം

Web Desk
|
29 April 2022 10:01 AM GMT

അനുമതിയില്ലാതെ ശിവസേന നടത്തിയ മാർച്ചിനിടെയാണ് സംഘർഷമെന്ന് പൊലീസ്

പാട്യാല: പഞ്ചാബിൽ ക്ഷേത്ര പരിസരത്ത് ഇരുവിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടി. ശിവസേന സംഘടിപ്പിച്ച ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയായിരുന്നു സംഘർഷം. സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ന് ശിവസേനയുടെ നേതൃത്വത്തിൽ പാട്യാലയിൽ നടന്ന ഖലിസ്ഥാൻ വിരുദ്ധ മാർച്ചിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. ഖലിസ്ഥാൻ അനുകൂലികളെന്ന് കരുതപ്പെടുന്ന ഒരു വിഭാഗവും മാർച്ചിനെത്തിയ ശിവസേന പ്രവർത്തകരും തമ്മിലാണ് ഏറ്റുമ ുട്ടിയത്. ആകാശത്തേക്ക് വെടിവച്ചാണ് ജനക്കൂട്ടത്തെ പൊലീസ് പിരിച്ചുവിട്ടത്.

മാർച്ച് ക്ഷേത്ര പരിസരത്ത് എത്തിയപ്പോൾ കെട്ടിടത്തിനു മുകളിൽനിന്ന് മാർച്ചിന്റെ ഭാഗത്തേക്ക് കല്ലേറുണ്ടായതായും ആരോപണമുണ്ട്. അതേസമയം, അനുമതിയില്ലാതെയാണ് ശിവസേന മാർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. പ്രദേശത്ത് സുരക്ഷയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

പാട്യാല സംഭവം തീർത്തും നിർഭാഗ്യകരമാണെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ പ്രതികരിച്ചു. ഡി.ജി.പിയുമായി സംസാരിച്ചു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചിട്ടുണ്ട്. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണ്. സംസ്ഥാനത്ത് സംഘർഷം സൃഷ്ടിക്കാൻ ഒരാളെയും അനുവദിക്കില്ല. പഞ്ചാബിന്റെ സമാധാനത്തിനും സൗഹാർദത്തിനുമാണ് മുഖ്യ പരിഗണനയെന്നും ഭഗവന്ത് മൻ കൂട്ടിച്ചേർത്തു.

Summary: Two groups clash in Punjab's Patiala during anti-Khalistan march, police fire in the air

Similar Posts