India
Maharashtra,Class 5 Student Dies After Being Hit By Classmates In Aurangabad Over Seating Issue,സീറ്റിനെച്ചൊല്ലി തര്‍ക്കം
India

ക്ലാസില്‍ ഇരിക്കുന്നതിച്ചൊല്ലി തര്‍ക്കം; സഹപാഠിയുടെ മർദനമേറ്റ് അഞ്ചാംക്ലാസുകാരൻ മരിച്ചു

Web Desk
|
21 July 2023 8:21 AM GMT

സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ്

ഔറംഗബാദ്: ക്ലാസിൽ ഇരിക്കുന്ന സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ സഹപാഠിയുടെ അടിയേറ്റ് അഞ്ചാം ക്ലാസുകാരൻ മരിച്ചു. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. കാർത്തിക് ഗെയ്ക്വാദ് (11) ആണ് മരിച്ചത്. സഹപാഠിയുടെ മർദനത്തെത്തുടർന്നാണ് കുട്ടി മരിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു.

സീറ്റിനെച്ചൊല്ലി പേരിൽ സഹപാഠിയുമായി വഴക്കുണ്ടാക്കുകയും മറ്റ് നാല് പേർ ചേർന്ന് മർദിക്കുകയും ചെയ്തതായി ദൗലതാബാദ് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.ജൂലൈ ആറിനാണ് സംഭവം നടന്നത്.

ശരീരത്തിൽ കടുത്ത വേദനയുണ്ടായതിനെത്തുടർന്ന് ജൂലായ് 10 നാണ് ഇക്കാര്യം അവൻ മാതാപിതാക്കളോട് പറയുന്നത്. തൊട്ടടുത്ത ദിവസം മാതാപിതാക്കൾ അവനെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോയി. സർക്കാർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ജൂലൈ 13 നാണ് വിദ്യാർഥി മരിക്കുന്നത്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു.

Similar Posts