India
Cloudburst: 114 roads in Himachal temporarily closed, latest news malayalam മേഘവിസ്ഫോടനം: ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു
India

മേഘവിസ്ഫോടനം: ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു

Web Desk
|
4 Aug 2024 1:37 AM GMT

കാണാതായവർക്കായി തിരച്ചിൽ തുടരുന്നു

ഡൽഹി: ഹിമാചലിലെ മേഘവിസ്ഫോടനത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുന്നു. ജൂലൈ 31ന് ഉണ്ടായ മേഘവിസ്ഫോടനത്തിൽ 45 പേരെയാണ് കാണായത്. ഇതുവരെ 8 പേരുടെ മരണം സ്ഥിരീകരിച്ചു. സൈന്യവും ദുരന്തനിവാരണ സേനയും പൊലീസും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് ഹിമാചലിലെ 114 റോഡുകൾ താൽക്കാലികമായി അടച്ചു.

അതേസമയം ഉത്തരാഖണ്ഡിലെ കേദാർനാഥിൽ മേഘവിസ്ഫോടനത്തിൽ 15 മരണമാണ് റിപ്പോർട്ട്‌ ചെയ്തത്. ഇരു സംസ്ഥാനങ്ങളിലും ബുധനാഴ്ചവരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിൻറെ പ്രവചനം. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശക്തമായ മഴ തുടരുകയാണ്.

കഴിഞ്ഞ ബുധനാഴ്ച രാത്രിയുണ്ടായ കനത്ത മഴയിൽ രുദ്രപ്രയാഗ് ജില്ലയിലെ റൂട്ടിൽ സാരമായ കേടുപാടുകൾ സംഭവിച്ചു. വ്യാഴാഴ്ച വരെ 737 പേരെ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയതായും കുറഞ്ഞത് 2,670 പേരെ ദുരിതാശ്വാസ സേന സോൻപ്രയാഗിലേക്ക് കൊണ്ടുപോയതായും ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു.

Similar Posts