India
ബിരിയാണിയിൽ ജീവനുള്ള പാറ്റ! 20,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്
India

ബിരിയാണിയിൽ ജീവനുള്ള പാറ്റ! 20,000 രൂപ നഷ്ടപരിഹാരം നൽകാന്‍ ഉത്തരവ്

Web Desk
|
3 May 2023 5:34 AM GMT

ബിരിയാണി ചൂടുള്ളതായിരുന്നെന്നും പാറ്റക്ക് ജീവനോടെയിരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ഹോട്ടൽ ഉടമകൾ വാദിച്ചു

ഹൈദരാബാദ്: ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിൽ പാറ്റയെ കണ്ടെത്തിയ ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവ്. ഹൈദരാബാദിലെ അമീർപേട്ടിലെ ഒരു ഹോട്ടലിൽ നിന്ന് വാങ്ങിയ ബിരിയാണിയിലായിരുന്നു പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ഇയാൾ ഉപഭോക്തൃ കോടതിയിൽ പരാതി നൽകി. ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ റസ്റ്റോറന്റിനോട് ഉപഭോക്താവിന് 20,000 രൂപ നഷ്ടപരിഹാരവും കോടതി ചിലവുകള്‍ക്കായി10,000 യും നൽകാൻ ഉത്തരവിട്ടു.

2021 സെപ്തബംറിലാണ് സംഭവം. അമീർപേട്ടിലെ ക്യാപ്റ്റൻ കുക്ക് റെസ്റ്റോറന്റിൽ നിന്ന് എം.അരുൺ എന്നയാളാണ് ചിക്കൻ ബിരിയാണി ഓർഡർ ചെയ്തത്. ജോലി സ്ഥലത്ത് എത്തി ഭക്ഷണം കഴിക്കാനൊരുങ്ങുമ്പോഴാണ് ബിരിയാണിയിൽ പാറ്റ ഇഴയുന്നത് കണ്ടത്.

ഉടൻ തന്നെ റസ്റ്റോറന്റുമായി ബന്ധപ്പെടുകയും പരാതി നൽകുകയും ചെയ്തു. എന്നാൽ ഹോട്ടലിൽ നിന്ന് വെറും ക്ഷമാപണം മാത്രമാണ് ലഭിച്ചതെന്നും ഇതിൽ തൃപ്തനാകാത്തതിനാൽ അരുൺ ജില്ലാ ഫോറത്തിൽ പരാതി നൽകുകയും ചെയ്തു. അതേസമയം, ബിരിയാണി ചൂടുള്ളതായിരുന്നെന്നും അതിൽ പാറ്റക്ക് ജീവനോടെയിരിക്കാൻ ഒരിക്കലും കഴിയില്ലെന്നും ഹോട്ടൽ ഉടമകൾ വാദിച്ചു.

എന്നിരുന്നാലും, ശുചിത്വ നിലവാരവും പാലിക്കുന്നതിൽ പരാജയപ്പെട്ടതിന് ഹോട്ടൽ ഉടമകൾ കുറ്റക്കാരാണെന്ന് കമ്മീഷൻ കണ്ടെത്തി. ഭക്ഷണത്തിൽ നിന്ന് പാറ്റ ഇഴയുന്നത് കാണിക്കുന്ന ഒരു വീഡിയോ പരാതിക്കാരൻ സമർപ്പിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ വാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു. പരാതിക്കാരന് 20,000 രൂപ നഷ്ടപരിഹാരമായും കേസ് നടത്തിപ്പ് ചെലവുകൾക്കായി 10,000 രൂപ നൽകാനും കമ്മീഷൻ ഉത്തരവിട്ടു. പിഴ 45 ദിവസത്തിനകം അടക്കണമെന്നും കമ്മിഷൻ കൂട്ടിച്ചേർത്തു.

Similar Posts