India
കോയമ്പത്തൂർ സ്‌ഫോടനക്കേസ്: എൻഐഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവ്
India

കോയമ്പത്തൂർ സ്‌ഫോടനക്കേസ്: എൻഐഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവ്

Web Desk
|
27 Oct 2022 11:07 AM GMT

കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജമേഷ് മുബീന്റെ ബന്ധു അഫ്‌സർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

കോയമ്പത്തൂർ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ എൻഐഎ അന്വേഷണത്തിന് കേന്ദ്രസർക്കാർ ഉത്തരവ്. തമിഴ്‌നാട് സർക്കാർ എൻഐഎ അന്വേഷണത്തിന് ശിപാർശ ചെയ്തിരുന്നു. എൻഐഎ സംഘം ഇന്നലെ തന്നെ കോയമ്പത്തൂരിലെത്തി പ്രാഥമിക വിവരശേഖരണം തുടങ്ങിയിരുന്നു.

അതിനിടെ കോയമ്പത്തൂർ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കരുതുന്ന ജമേഷ് മുബീന്റെ ബന്ധു അഫ്‌സർ ഖാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. പ്രതികൾ സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായാണോ എന്ന് പൊലീസിന് സംശയമുണ്ട്. ഇത് സംബന്ധിച്ചും അന്വേഷണം നടക്കുകയാണ്.

വിവരങ്ങൾ തേടി പ്രമുഖ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾക്ക് പൊലീസ് കത്തയച്ചു. പൊട്ടാസ്യം നൈട്രേറ്റ്, സൾഫർ എന്നിവയുടെ വിൽപനകളുടെ വിവരങ്ങളാണ് പൊലീസ് തേടിയത്.

Similar Posts