India
16 തവണ പരാജയം; അവസാന ശ്രമത്തില്‍ കണ്ണിനുള്ളില്‍ ദേശീയ പതാക, അനുകരിക്കരുതെന്ന് കലാകാരന്‍
India

16 തവണ പരാജയം; അവസാന ശ്രമത്തില്‍ കണ്ണിനുള്ളില്‍ ദേശീയ പതാക, അനുകരിക്കരുതെന്ന് കലാകാരന്‍

Web Desk
|
10 Aug 2022 4:25 PM GMT

തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയായ രാജയാണ് കണ്ണിനുള്ളില്‍ ദേശീയ പതാക വരച്ചത്

രാജ്യം സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികം ആഘോഷിക്കാനൊരുങ്ങുകയാണ്. സൈബറിടങ്ങളിൽ ആളുകള്‍ ഇതിനോടകം തന്നെ ദേശീയ പതാക പ്രൊഫൈൽ ചിത്രമാക്കി ആഘോഷങ്ങൾ നേരത്തേ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ വ്യത്യസ്തമായ രീതിയിൽ സ്വാതന്ത്ര്യ ദിനത്തെ വരവേൽക്കുകയാണ് തമിഴ് നാട്ടിലെ ഒരു കലാകാരൻ. തന്‍റെ കണ്ണിനുള്ളിൽ ദേശീയ പതാക വരച്ചാണ് മിനിയേച്ചർ ആർട്ടിസ്റ്റ് ആയ യു.എം.ടി രാജ ആഘോഷങ്ങളുടെ ഭാഗമായത്. തമിഴ്‌നാട് കോയമ്പത്തൂർ സ്വദേശിയാണ് രാജ.

കുറച്ചപകടം പിടിച്ച പണിയായിരുന്നെങ്കിലും രാജ ഈ ഉദ്യമം വിജയകരമായി പൂർത്തിയാക്കി. മെഴുകിന്‍റേയും മുട്ടയുടേയും മിശ്രിതം ഉപയോഗിച്ചാണ് ഇദ്ദേഹം തന്‍റെ കൃഷ്ണമണിയിൽ ദേശീയ പതാക വരച്ചത്. 16 തവണ പരീക്ഷിച്ച് പരാജയപ്പെട്ട ശേഷമാണ് അവസാന അവസരത്തിൽ രാജ ഈ ഉദ്യമം പൂർത്തീകരിച്ചത്. വേണ്ട മുൻകരുതലുകൾസ്വീകരിച്ചാണ് താൻ ഇത് ചെയ്തതെന്നും ആരും ഇത് അനുകരിക്കരുത് എന്നും രാജ പറഞ്ഞു.

"നമ്മുടെ ദേശീയ പതാക എത്ര പ്രധാനമാണെന്നും അത് നമ്മുടെ കണ്ണ് പോലെ സംരക്ഷിക്കപ്പെടണമെന്നും അവബോധം നല്‍കാനാണ് ഞാൻ ദേശീയ പതാക എന്‍റെ കണ്ണിൽ വരച്ചത്," രാജ കൂട്ടിച്ചേര്‍ത്തു.

Related Tags :
Similar Posts