India
തണുത്തുവിറച്ച് ഉത്തരേന്ത്യ; 24 മണിക്കൂർ കൂടി അതിശൈത്യം തുടരും
India

തണുത്തുവിറച്ച് ഉത്തരേന്ത്യ; 24 മണിക്കൂർ കൂടി അതിശൈത്യം തുടരും

Web Desk
|
8 Jan 2023 1:17 AM GMT

ഇന്നും 3 ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തിയേക്കും

ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരുകയാണ്. രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. ഡൽഹിയിൽ ഓരോ ദിവസവും സീസണിലെ കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തുന്നത്. ഇന്നും 3 ഡിഗ്രിക്ക് താഴെ താപനില രേഖപ്പെടുത്തിയേക്കും.

രാജസ്ഥാനിലെ ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ താപനില പൂജ്യത്തിനും ഒന്നിനും ഇടയിലാണ്. ജമ്മു കാശ്മീരിൽ - 6 ഡിഗ്രി താപനില രേഖപ്പെടുത്തി. ഹൈദരാബാദിൽ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിതി പല ഇടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 30 ൽ അധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിതി വിമാന സർവീസുകളേയും ബാധിച്ചു.

മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി. പട്‌നയിൽ അതി ശൈത്യം തുടരുന്ന സാഹചര്യത്തിൽ സ്‌കൂളുകൾക്ക് ഈ മാസം 14 വരെ അവധി പ്രഖ്യാപിച്ചു. പത്താം ക്ലാസുവരെയുള്ള കുട്ടികൾക്കാണ് അവധി.

Similar Posts