India
India
തണുത്ത് വിറച്ച് ഉത്തരേന്ത്യ; 103 വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു
|12 Jan 2024 8:09 AM GMT
ഈ സീസണിലെ ഏറ്റവും കൂടുതൽ തണുപ്പാണ് അനുഭവപ്പെടുന്നത്
ന്യൂഡൽഹി: ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യകാലം അതീവരൂക്ഷമായി. ഈ സീസണിലെ ഏറ്റവും കൂടുതൽ തണുപ്പ് ഇന്ന് പുലർച്ചെ രേഖപ്പെടുത്തി. പഞ്ചാബിലെ അമൃത്സറിൽ 1.7 ഡിഗ്രി സെൽഷ്യസാണ് താപനില. റോഡ് -റെയിൽ -വ്യോമ ഗതാഗതം പുകമഞ്ഞ് മൂലം തടസപ്പെട്ടു.
ഡൽഹിയിലെ സഫ്ദർജംഗിൾ കുറഞ്ഞ കാലാവസ്ഥ 3. 9 സെൽഷ്യസാണ് താപനില രേഖപ്പെടുത്തിയത്. ശൈത്യതരംഗം ശക്തിപ്രാപിക്കുന്നതിന്റെ തെളിവാണ് താപനിലയിലെ ഇടിവ്. രാജ്യതലസ്ഥാനത്തും അയൽ സംസ്ഥാങ്ങളിലും മൂടൽ മഞ്ഞ് രൂക്ഷമായി. കാഴ്ച പരിധി കുറഞ്ഞത് വാഹന ഗതാഗതത്തെ ബാധിക്കുന്നുണ്ട്. 103 വിമാന സർവീസുകളെ മൂടൽ മഞ്ഞ് ബാധിച്ചു. ഡൽഹി വഴിയുള്ള 23 ട്രെയിനുകൾ വൈകിയാണ് ഓടുന്നത് . പുലർച്ചെയുള്ള വിമാനങ്ങൾ വൈകി സർവീസ് നടത്തുന്നതിനാൽ വിമാനത്താവളത്തിലേക്ക് ഇറങ്ങുന്നതിനു മുൻപ് വിമാനകമ്പനികൾ ബന്ധപ്പെടണമെന്നും നിർദേശമുണ്ട്.