India
India
വാണിജ്യ സിലിണ്ടറിന് വില കൂടി; 102 രൂപയുടെ വര്‍ധന
|1 Nov 2023 3:41 AM GMT
വാണിജ്യ സിലിണ്ടറിന്‍റെ വില 1842 രൂപയായി
ഡല്‍ഹി: രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കൂടി. 102 രൂപയാണ് കൂടിയത്. ഇതോടെ വാണിജ്യ സിലിണ്ടറിന്‍റെ വില 1842 രൂപയായി . ഗാർഹിക സിലിണ്ടറിന്‍റെ വിലയിൽ മാറ്റമില്ല.
കഴിഞ്ഞ രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് വാണിജ്യ സിലിണ്ടർ വില വർധിപ്പിക്കുന്നത്. ഇതോടെ 19 കിലോഗ്രാം വാണിജ്യ എൽപിജി സിലിണ്ടറിന് ഡൽഹിയിൽ 1,731 രൂപയ്ക്ക് പകരം 1,833 രൂപയാകും.മുംബൈ- 1,785.50 രൂപ, കൊൽക്കൊത്ത- 1,943 രൂപ, ചെന്നൈ- 1,999.50 രൂപ എന്നിങ്ങനെയാണ് പ്രധാന നഗരങ്ങളിലെ വില.
എണ്ണക്കമ്പനികൾ 209 രൂപ വർധിപ്പിച്ചതിനെത്തുടർന്ന് ഒക്ടോബറിൽ വാണിജ്യ സിലിണ്ടറുകളുടെ വില മുംബൈയിൽ 1,684 രൂപയും കൊൽക്കത്തയിൽ 1,839.50 രൂപയും ചെന്നൈയിൽ 1,898 രൂപയുമായിരുന്നു.