India
Same Cabinet, Same Finance Minister, Same Bad Budget; Mahua Moitra lashed out at the Finance Minister and the Central Government, latest indian news malayalam അതേ കാബിനറ്റ്, അതേ ധനമന്ത്രി, അതേ മോശം ബജറ്റ്; ധനമന്ത്രിക്കും കേന്ദ്രസർക്കാറിനുമെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര
India

ചോദ്യക്കോഴ: മഹുവ മൊയ്ത്രക്കെതിരായ പരാതി പാർലമെന്റ്‌ എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടു

Web Desk
|
17 Oct 2023 9:23 AM GMT

ലോക്സഭ സ്പീക്കർ ഓം ബിർളയാണ് പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറിയത്. ബി.ജെ.പി എം.പി വിനോദ് കുമാർ സോൻകറാണ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ

ന്യൂഡല്‍ഹി: പാർലമെന്റിൽ ചോദ്യം ഉന്നയിക്കാൻ വ്യവസായിയിൽ നിന്ന് കോഴ വാങ്ങിയെന്ന ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‌ത്രയ്ക്ക് തിരിച്ചടി. ബിജെപി എം.പി നിഷികാന്ത് ദുബെയുടെ പരാതി ലോക്‌സഭാ സ്പീക്കർ എത്തിക്സ് കമ്മിറ്റിക്ക് വിട്ടു.

ലോക്സഭ സ്പീക്കർ ഓം ബിർളയാണ് പരാതി എത്തിക്സ് കമ്മിറ്റിയുടെ പരിഗണനക്ക് കൈമാറിയത്. ബി.ജെ.പി എം.പി വിനോദ് കുമാർ സോൻകറാണ് എത്തിക്സ് കമ്മിറ്റിയുടെ ചെയർമാൻ.

മഹുവ മൊയ്ത്ര ലോക്സഭയിൽ ഉന്നയിച്ച 61ൽ 50 ചോദ്യങ്ങളും കോഴയോ സമ്മാനമോ സ്വീകരിച്ചാണെന്നാണ് ബി.ജെ.പി നേതാവും എം.പിയുമായ നിഷികാന്ത് ദുബെ ആരോപിച്ചത്. മൊയ്ത്രയുടെ സുഹൃത്തു കൂടിയായിരുന്ന അഡ്വ. ജയ് ആനന്ദ് ഇതിന് ആധാരമായ തെളിവുകൾ നൽകിയെന്നും പരാതിയിൽ ദുബെ പറയുന്നു.

മഹുവയ്ക്കെതിരായ ആരോപണം അന്വേഷിക്കണമെന്നും ഉടനെ സസ്പെൻഡ് ചെയ്യണമെന്നുമാണ് ദുബെയുടെ ആവശ്യം.

Related Tags :
Similar Posts