India
രക്ഷാദൗത്യത്തിന് വിദ്യാർഥികളിൽ നിന്ന് പണം ആവശ്യപ്പെടുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി
India

രക്ഷാദൗത്യത്തിന് വിദ്യാർഥികളിൽ നിന്ന് പണം ആവശ്യപ്പെടുന്ന സംഘം പ്രവർത്തിക്കുന്നതായി പരാതി

Web Desk
|
5 March 2022 7:35 AM GMT

പെസൊച്ചിനിൽ കുടുങ്ങിയ വിദ്യാർഥികളിൽനിന്ന് അതിർത്തി കടക്കാൻ 500 ഡോളർ ആവശ്യപ്പെട്ടതായാണ് ആരോപണം

രക്ഷാദൗത്യത്തിന് വിദ്യാർഥികളിൽ നിന്ന് പണം ആവശ്യപ്പെടുന്ന സംഘം പ്രവർത്തിക്കുന്നുവെന്ന് പരാതി. പെസൊച്ചിനിൽ കുടുങ്ങിയ വിദ്യാർഥികളിൽനിന്ന് അതിർത്തി കടക്കാൻ 500 ഡോളർ ആവശ്യപ്പെട്ടതായാണ് ആരോപണം. ഇതുസംബന്ധിച്ച് വിദ്യാർഥികളുടെ ബന്ധുക്കൾ വിദേശകാര്യമന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്.

പത്തുനാൾ കുടുങ്ങിക്കിടക്കുന്ന സുമിയിലെയും പെസോച്ചിനിലെയും വിദ്യാർത്ഥികളോടാണ് അതിർത്തി കടക്കാൻ 500 ഡോളർ ആവശ്യപ്പെട്ട സംഘമെത്തിയത്. ഓൾ ഇന്ത്യ ഡെന്‍റല്‍ അസോസിയേഷനും വിദ്യാർഥികളുടെ രക്ഷിതാക്കളും പരാതിയുമായി രംഗത്തെത്തി. ഉന്നതതലങ്ങളിൽ ബന്ധമുണ്ടെന്ന് പ്രചരിപ്പിച്ചാണ് ഇവർ പണം ആവശ്യപ്പെടുന്നത്. കൊണ്ടുപോകുന്ന വാഹനത്തിൽ കയറിയാൽ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും ഇവർ നിർദേശിക്കുന്നുവെന്നാണ് വിദ്യാർഥികൾ പറയുന്നത്. വിദേശകാര്യ മന്ത്രാലയത്തിലും സംഭവത്തെക്കുറിച്ച് വിദ്യാർഥികളും രക്ഷിതാക്കളും പരാതി നൽകിയിട്ടുണ്ട്.

Related Tags :
Similar Posts