തദ്ദേശ തെരഞ്ഞെടുപ്പിനിടെ സംഘർഷം; ബംഗാളിൽ നാലുപേർ കൊല്ലപ്പെട്ടു
|അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്
ഡൽഹി: തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ സംഘര്‍ഷത്തില്‍ ബംഗാളിൽ നാല് പേർ കൊല്ലപ്പെട്ടു. സിപിഎം, ഇന്ത്യന്‍സെക്യുലര്‍ ഫോഴ്സ്, തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്.
എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ബംഗാളിലെ ഭംഗര്‍, ചോപ്ര, നോര്‍ത്ത് ദിനജ് പൂര്‍ എന്നിവിടങ്ങളിൽ ഉണ്ടായ സംഘർഷങ്ങളിലാണ് 4 പേർ കൊല്ലപ്പെട്ടത്. ബംഗാളിലെ വിവിധ മേഖലകളിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. അക്രമം വ്യാപകമായ പശ്ചാത്തലത്തിൽ എല്ലാ ജില്ലകളിലും കേന്ദ്ര സേനയെ നിയോഗിക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
ബംഗാൾ ഗവർണർ, ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എന്നിവർ സംഭവസ്ഥലം സന്ദർശിക്കുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തിരുന്നു. അതേസമയം, വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ബംഗാളിലെ ബിജെപി സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടു.പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്.
കോണ്‍ഗ്രസും സിപിഎമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്. സംസ്ഥാനത്ത് . ജൂലൈ എട്ടിനാണ് പശ്ചിമ ബംഗാളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്. തൃണമൂൽ കോൺഗ്രസ് മുഖ്യ കക്ഷിയായ ബംഗാളിൽ ബിജെപിയാണ് പ്രധാന എതിരാളി.