India
ഭാരത് ജോഡോ യാത്രയുടെ കണ്ടെയ്‌നറിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയതിനെതിരെ കോൺഗ്രസ്
India

ഭാരത് ജോഡോ യാത്രയുടെ കണ്ടെയ്‌നറിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയതിനെതിരെ കോൺഗ്രസ്

Web Desk
|
26 Dec 2022 7:40 AM GMT

മഫ്തിയിലെത്തിയ മൂന്നുപേരാണ് രാഹുൽ ഗാന്ധിയുടെ അനുയായി താമസിക്കുന്ന കണ്ടെയ്‌നറിൽ പരിശോധന നടത്തിയത്.

ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയുടെ കണ്ടെയ്‌നറിൽ ഡൽഹി പൊലീസ് പരിശോധന നടത്തിയതിനെതിരെ കോൺഗ്രസ്. ഡിസംബർ 23ന് ഹരിയാനയിൽവെച്ചാണ് പരിശോധന ഉണ്ടായത്. ഇതിനെതിരെ സോന സിറ്റി പൊലീസിൽ പരാതി നൽകി.

മഫ്തിയിലെത്തിയ മൂന്നുപേരാണ് രാഹുൽ ഗാന്ധിയുടെ അനുയായി താമസിക്കുന്ന കണ്ടെയ്‌നറിൽ പരിശോധന നടത്തിയത്. പിന്നീടാണ് ഇവർ ഡൽഹി പൊലീസാണെന്ന് അറിഞ്ഞത്. ഭാരത് ജോഡോ കടന്നുപോകുന്ന സ്ഥലങ്ങളിലെല്ലാം രഹസ്യ പൊലീസിനെ ഉപയോഗിച്ച് വ്യാപക പരിശോധന നടത്തുന്നതായി കോൺഗ്രസ് ആരോപിച്ചു.

രാഹുൽ ഗാന്ധിയുമായി സംസാരിക്കുന്നവരെയും യാത്രയിൽ രാഹുലിനൊപ്പം പങ്കെടുക്കുന്ന സാധാരണക്കാരെയും പൊലീസ് ഭീഷണിപ്പെടുത്തുകയാണെന്നും കോൺഗ്രസ് നേതൃത്വം ആരോപിച്ചു.

Similar Posts