India
NEET exam tomorrow; Eight centers in Gulf
India

നീറ്റ് എക്സാമിലെ ക്രമക്കേടുകൾ: സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്

Web Desk
|
8 Jun 2024 6:57 AM GMT

അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു

ന്യൂഡൽഹി: നീറ്റ് എക്സാമിലെ ക്രമക്കേടുകളെ കുറിച്ച് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന് കോൺഗ്രസ്. ബി.ജെ.പി യുവാക്കളെ കബളിപ്പിച്ച് അവരുടെ ഭാവിവെച്ച് കളിക്കുകയാണ്.

നീറ്റ് ഉൾപ്പെടെയുള്ള നിരവധി പരീക്ഷകളിൽ​ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും പതിവാണെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. ബിജെപി രാജ്യത്തെ യുവാക്കളെ വഞ്ചിക്കുകയാണെന്നും ഖാർഗെ പറഞ്ഞു.

‘നീറ്റിലും മറ്റ് പരീക്ഷകളിലും പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് നീതി ലഭിക്കുന്നതിന് സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കുന്ന അഴിമതിയാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചിരുന്നു.വിദ്യാർത്ഥികൾ വഞ്ചിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിന്റെ ആരവങ്ങൾക്കിടയിൽ ബോധപൂർവമാണ് നീറ്റ് ഫലം പ്രഖ്യാപിച്ചതെന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

അതേസമയം നീറ്റ് പരീക്ഷ ക്രമക്കേടിൽ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്രത്തിന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കത്തയച്ചു. ഹയർ എഡ്യൂക്കേഷൻ, ഹെൽത്ത്‌ ആൻഡ് ഫാമിലി മന്ത്രാലയങ്ങളിലെ സെക്രട്ടറിമാർക്കാണ് കത്ത് നൽകിയത്. ആക്ഷേപങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാണ് ആവശ്യം.

Related Tags :
Similar Posts