കോൺഗ്രസിന് അവരുടെ എം.എൽ.എമാരെ വിശ്വാസമില്ല: ബസവരാജ് ബൊമ്മെ
|ഞങ്ങൾ മാജിക് നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്
ബെംഗളൂരു: ബി.ജെ.പി വ്യക്തമായ ഭൂരിപക്ഷത്തോടെ മാജിക് നമ്പർ മറികടക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. "ഞങ്ങൾ മാജിക് നമ്പർ മറികടക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. എല്ലാ ബൂത്തുകളിൽ നിന്നും മണ്ഡലങ്ങളിൽ നിന്നും ഗ്രൗണ്ട് റിപ്പോർട്ട് ഞങ്ങൾക്ക് ലഭിച്ചു". ബൊമ്മെ കൂട്ടിച്ചേര്‍ത്തു.
എം.എല്‍.എമാരെ പിടിച്ചുനിർത്താൻ കോൺഗ്രസ് റിസോർട്ടുകൾ ബുക്ക് ചെയ്തതിനെക്കുറിച്ചുള്ള ചോദ്യത്തിന്, പഴയ പാർട്ടിക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അതിനാൽ അവർ മറ്റ് പാർട്ടികളുമായി ബന്ധപ്പെടുന്നുണ്ടെന്നും ബൊമ്മെ പറഞ്ഞു. കോണ്‍ഗ്രസിന് അവരുടെ എം.എല്‍.എമാരെ വിശ്വാസമില്ലെന്നും അദ്ദേഹം ആരോപിച്ചു. കര്‍ണാടകയില്‍ ബി.ജെ.പി ഒറ്റക്കക്ഷിയാകുമെന്നും ബൊമ്മെ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേവലഭൂരിപക്ഷം ലഭിക്കുമെന്ന് ഉറപ്പായതിനാൽ ഇപ്പോൾ സഖ്യത്തിന്റെ പ്രശ്നമില്ലെന്നും കോൺഗ്രസ് നേതാക്കൾക്ക് അത് നടത്താനുള്ള അവകാശം ഉള്ളതിനാൽ അവർ യോഗം ചേരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ത്രികോണ മത്സരമാണ് കർണാടകയിൽ നടന്നത്. ഭൂരിഭാഗം മണ്ഡലങ്ങളിലും ബിജെപിയും കോൺഗ്രസും ജെഡിഎസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്.ആം ആദ്മി പാർട്ടിയും (എഎപി) സ്ഥാനാർഥികളെ നിർത്തിയിരുന്നു.
#WATCH Karnataka CM Basavaraj Bommai reaches the BJP camp office in Shiggaon, a snake found in the building compound slithers away
— ANI (@ANI) May 13, 2023
The snake was later captured and the building compound secured pic.twitter.com/FXSqFu0Bc7