India
HD Kumaraswamy

എച്ച്.ഡി കുമാരസ്വാമി

India

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉടന്‍ താഴെ വീഴും; 50ലധികം എംഎല്‍എമാര്‍ ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന് കുമാരസ്വാമി

Web Desk
|
11 Dec 2023 9:32 AM GMT

ബിജെപി നേതൃത്വവുമായി ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണെന്നും കുമാരസ്വാമി ആരോപിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഏതുനിമിഷവും താഴെപ്പോകുമെന്ന് ജെഡിഎസ് നേതാവും കര്‍ണാടക മുന്‍മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും മന്ത്രിയുമായ ഒരാള്‍ ബി.ജെ.പിയില്‍ ചേരുമെന്നും ഇയാളോടൊപ്പം 50 മുതല്‍ 60 വരെ എംഎല്‍എമാരും പാര്‍ട്ടിയില്‍ ചേരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി നേതൃത്വവുമായി ഇപ്പോൾ ചർച്ചകൾ നടന്നുവരികയാണെന്നും കുമാരസ്വാമി ആരോപിച്ചു.

“കോൺഗ്രസ് സർക്കാരിനുള്ളിൽ എല്ലാം ശരിയല്ല. ഈ സർക്കാർ എപ്പോൾ തകരുമെന്ന് എനിക്ക് പ്രവചിക്കാൻ കഴിയില്ല, പക്ഷേ തനിക്കെതിരായ നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാൻ ഒരു മന്ത്രിക്ക് ആഗ്രഹിക്കുന്നുണ്ട്'' കുമാരസ്വാമി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മന്ത്രിയുടെ പേര് വെളിപ്പെടുത്താമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ചെറിയ നേതാക്കളിൽ നിന്നല്ല, സ്വാധീനമുള്ള വ്യക്തികളിൽ നിന്ന് മാത്രമേ ഇത്തരമൊരു ധീരമായ നീക്കം പ്രതീക്ഷിക്കാനാകൂ എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

നിലവിലെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് മഹാരാഷ്ട്രയ്ക്ക് സമാനമായ സാഹചര്യം ഏത് നിമിഷവും കർണാടകയിൽ സംഭവിക്കുമെന്ന് ജെഡിഎസ് സംസ്ഥാന അധ്യക്ഷൻ മുന്നറിയിപ്പ് നൽകി.അത്തരം സാഹചര്യങ്ങളിൽ, രാഷ്ട്രീയക്കാർ അവരുടെ സൗകര്യാർത്ഥം പാര്‍ട്ടി മാറുമ്പോൾ രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങൾ പലപ്പോഴും പിന്നോട്ട് പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts