India
ചെരുപ്പിന് 12% ജിഎസ്ടി; എടിഎം നിരക്കിൽ 21 രൂപയുടെ വർധന-മോദിയുടെ പുതുവർഷ സമ്മാനമെന്ന് പരിഹസിച്ച് കോൺഗ്രസ്
India

'ചെരുപ്പിന് 12% ജിഎസ്ടി; എടിഎം നിരക്കിൽ 21 രൂപയുടെ വർധന'-മോദിയുടെ പുതുവർഷ സമ്മാനമെന്ന് പരിഹസിച്ച് കോൺഗ്രസ്

Web Desk
|
2 Jan 2022 8:12 AM GMT

ചെരുപ്പിന് അഞ്ച് ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് പുതുവർഷത്തിൽ 12 ശതമാനമാക്കി വർധിപ്പിക്കുകയായിരുന്നു. തുണിത്തരങ്ങൾക്കും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പുനഃപരിശോധിക്കാൻ തീരുമാനിച്ചു.

എല്ലാ മേഖലയിലും ജിഎസ്ടിയും സേവന നിരക്കുകളും വർധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് ശ്രീവത്സ. നിരക്ക് വർധന ഇന്ത്യക്കാർക്കുള്ള മോദിയുടെ പുതുവർഷ സമ്മാനമാണെന്ന് അദ്ദേഹം പരിഹസിച്ചു.

'ഊബറിനും ഓലക്കും അഞ്ച് ശതമാനം ജിഎസ്ടി, സ്വിഗ്ഗിക്കും സൊമാറ്റോക്കും അഞ്ച് ശതമാനം ജിഎസ്ടി, ചെരുപ്പിന് ജിഎസ്ടി നിരക്ക് 12 ശതമാനമാക്കി വർധിപ്പിച്ചു. 2022ൽ ഇന്ത്യക്കാർക്കുള്ള മോദിയുടെ ന്യൂ ഇയർ സമ്മാനമാണിത്. എട്ടു വർഷത്തെ 'അച്ഛേ ദിൻ'. ജനങ്ങളുടെ പോക്കറ്റ് കാലിയാവുകയും രണ്ടുപേരുടെ പണപ്പെട്ടി നിറയുകയും ചെയ്ത എട്ടു വർഷങ്ങളായിരുന്നു'- ശ്രീവത്സ ട്വീറ്റ് ചെയ്തു.

ചെരുപ്പിന് അഞ്ച് ശതമാനമായിരുന്ന ജിഎസ്ടി നിരക്ക് പുതുവർഷത്തിൽ 12 ശതമാനമാക്കി വർധിപ്പിക്കുകയായിരുന്നു. തുണിത്തരങ്ങൾക്കും നിരക്ക് വർധന പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പുനഃപരിശോധിക്കാൻ തീരുമാനിച്ചു. ഓല, ഊബർ എന്നിവയുടെ ജിഎസ്ടി വർധിപ്പിച്ചെങ്കിലും ഇപ്പോൾ ഉപഭോക്താക്കളെ നേരിട്ട് ബാധിക്കില്ലെന്നാണ് വിവരം.

Related Tags :
Similar Posts