India
India
വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് സുപ്രിംകോടതിയിൽ
|24 July 2022 11:04 AM GMT
ഹരജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക.
ന്യൂഡൽഹി: വോട്ടർ ഐഡി കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനെതിരെ കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല സുപ്രിംകോടതിയെ സമീപിച്ചു. വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കാനുള്ള തീരുമാനം ഭരണഘടനാ ലംഘനമാണെന്നും അത് പിൻവലിക്കണമെന്നും അദ്ദേഹം ഹരജിയിൽ ആവശ്യപ്പെട്ടു.
ഹരജിയിൽ സുപ്രിംകോടതി നാളെ വാദം കേൾക്കും. ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരുടെ ബെഞ്ചാണ് ഹരജിയിൽ വാദം കേൾക്കുക. ഭരണഘടന പൗരൻമാർക്ക് ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് പുതിയ നിയമമെന്ന് സുർജേവാല ഹരജിയിൽ പറഞ്ഞു.
ആധാറുമായി ബന്ധിപ്പിച്ചാൽ വ്യാജ ഐഡി കാർഡുകൾ ഇല്ലാതാക്കാനും അതുവഴി തെരഞ്ഞെടുപ്പ് നീതിയുക്തവും സുതാര്യവുമാക്കാനും സഹായിക്കുമെന്നാണ് കേന്ദ്രസർക്കാർ പറയുന്ന ന്യായീകരണം. 2022 ജൂൺ 19-നാണ് ആധാർ കാർഡ് വോട്ടർ ഐഡിയുമായി ബന്ധിപ്പിക്കാൻ കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയത്.