India
India
വിലക്കയറ്റത്തിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ഡൽഹിയിൽ നാളെ റാലി
|3 Sep 2022 2:13 PM GMT
കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിനെതിരെ തുടർച്ചയായി സമരം നടത്തുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു.
ന്യൂഡൽഹി: വിലക്കയറ്റത്തിനെതിരെ ദേശവ്യാപക പ്രക്ഷോഭം കടുപ്പിക്കാനൊരുങ്ങി കോൺഗ്രസ്. പ്രതിഷേധത്തിന്റെ ഭാഗമായി നാളെ ഡൽഹിയിൽ റാലി സംഘടിപ്പിക്കും. രാംലീല മൈതാനിയിൽ നടക്കുന്ന റാലിയിൽ പതിനായിരക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുമെന്ന് നേതാക്കൾ പറഞ്ഞു.
കഴിഞ്ഞ ഒരു വർഷമായി വിലക്കയറ്റത്തിനെതിരെ തുടർച്ചയായി സമരം നടത്തുന്ന ഏക പാർട്ടി കോൺഗ്രസാണെന്ന് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. വിലക്കയറ്റം നിയന്ത്രിക്കാതെ കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നും വേണുഗോപാൽ വിമർശിച്ചു.