ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്; ലഡാക്ക് കൗൺസിലിൽ കോൺഗ്രസ്-എൻ.സി സഖ്യത്തിന് വമ്പൻ ജയം
|ബി.ജെ.പിക്ക് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്.
ലഡാക്ക്: കാർഗിൽ-ലഡാക്ക് സ്വയംഭരണ ഹിൽകൗൺസിൽ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യത്തിന് വമ്പൻ ജയം. 26 സീറ്റുകളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ്-എൻ.സി സഖ്യത്തിന്റെ മുന്നേറ്റം. കോൺഗ്രസ് 10 സീറ്റുകളിലും നാഷണൽ കോൺഫറൻസ് 12 സീറ്റുകളിലം വിജയിച്ചു. ബി.ജെ.പിക്ക് രണ്ട് സീറ്റ് മാത്രമാണ് നേടാനായത്.
Thank you Kargil. pic.twitter.com/uoFaqieuvd
— Omar Abdullah (@OmarAbdullah) October 8, 2023
2019ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പിൽ വൻ വിജയം നേടാനായത് കോൺഗ്രസ്-എൻ.സി സഖ്യത്തിന് വലിയ നേട്ടമായി. മെഹബൂബ മുഫ്തിയുടെ പി.ഡി.പി തെരഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നില്ല. മതേതര പാർട്ടികൾ നേടിയ വൻ വിജയം ആവേശം നൽകുന്നതാണെന്ന് മെഹബൂബ പറഞ്ഞു.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിനും ജമ്മു കശ്മീർ വിഭജിച്ചതിനും എതിരായ വിധിയെഴുത്താണിതെന്ന് പ്രതിപക്ഷനേതാക്കൾ പറഞ്ഞു. ദേശീയ മാധ്യമങ്ങൾ തമസ്കരിച്ചാലും രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ സ്വാധീനമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
The BJP was dealt a resounding defeat at the hands of the NC-Congress alliance in Kargil today. In celebration of our strong alliance with the Congress party, the Jammu and Kashmir National Conference is delighted to announce its victory in the LAHDC Kargil elections. This result…
— Omar Abdullah (@OmarAbdullah) October 8, 2023