India
സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ കോൺഗ്രസ്
India

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിനെതിരെ കോൺഗ്രസ്

Web Desk
|
18 Dec 2021 7:00 AM GMT

ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ ഔദ്യോഗികമായി അറിയിക്കാത്തത് കൊണ്ടാണ് തീരുമാനം വൈകുന്നതാണ് വിവരം

സ്ത്രീകളുടെ വിവാഹപ്രായം വർദ്ധിപ്പിക്കുന്നത്തിനെതിരെ കോൺഗ്രസ് കേന്ദ്ര നേതൃത്വവും. സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കുന്നതിൽ പാർട്ടിയുടെ അന്തിമതീരുമാനം തിങ്കളാഴ്ച ഉണ്ടായേക്കും. എടുത്തു ചാടി അഭിപ്രായം പറയേണ്ടെന്നും മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ തീരുമാനം എടുക്കേണ്ടെന്നുമാണ് കോൺഗ്രസിന്റെ തീരുമാനം. ബിൽ കൊണ്ടുവരുന്ന കാര്യം സർക്കാർ ഔദ്യോഗികമായി അറിയിക്കാത്തത് കൊണ്ടാണ് തീരുമാനം വൈകുന്നതാണ് വിവരം.

സ്ത്രീകളുടെ നിയമപരമായ വിവാഹപ്രായ പരിധി 18 ൽ നിന്ന് 21 വയസാക്കി ഉയർത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിരുന്നു. സ്ത്രീ -പുരുഷ വിവാഹം പ്രായം ഏകീകരിക്കുമെന്ന് 2020 സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി മോദി പ്രഖ്യാപനം നടത്തിയിരുന്നു. പാർലമെൻറ് സമ്മേളനത്തിന് മുമ്പ് ചേർന്ന കേന്ദ്രമന്ത്രിസഭയോഗമാണ് വിവാഹ പ്രായം ഏകീകരിക്കാനുള്ള നടപടികൾക്ക് അംഗീകാരം നൽകിയിരുന്നു. വിദഗ്ധരുമായി വിപുലമായ കൂടിയാലോചനകൾ നടത്തിയ ശേഷമാണ് തീരുമാനമെടുത്തത്. 16 ഓളം സർവകലാശാലയിൽ നിന്ന് വിദ്യാർഥികളുടെ അഭിപ്രായമെടുത്തിരുന്നു. വിവാഹപ്രായം 22ഓ 23 വയസാക്കി വർധിപ്പിക്കണമെന്നായിരുന്നു വിദ്യാർഥികളിൽ കൂടുതലുംആവശ്യപ്പെട്ടിരുന്നത്. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കൾ,അധ്യാപകർ തുടങ്ങി പലരുടെയും അഭിപ്രായങ്ങൾ ഇക്കാര്യത്തിൽ എടുത്തിരുന്നു.


Congress opposes raising the age of marriage to 21 for women

Similar Posts