കർണാടകയില്‍ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി കോണ്‍ഗ്രസ്; ആദ്യ രണ്ട് വര്‍ഷം സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുമെന്ന് സൂചന
|ആർക്കാണ് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതൽ പിന്തുണയെന്ന കാര്യം നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കും
ബെംഗളൂരു: നിയമസഭാകക്ഷി നേതാവിനെ തെരഞ്ഞെടുക്കാനുള്ള, തീരുമാനം ദേശീയ അധ്യക്ഷന് വിട്ടശേഷവും കർണാടകയിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ തുടരുന്നു. എ.ഐ.സി.സി നിരീക്ഷകർ നിയുക്ത എം.എൽ.എമാരുടെ അഭിപ്രായം തേടി. ആർക്കാണ് മുഖ്യമന്ത്രിപദത്തിലേക്ക് കൂടുതൽ പിന്തുണയെന്ന കാര്യം നിരീക്ഷകർ ഇന്ന് ഹൈക്കമാന്‍ഡിനെ അറിയിക്കും.
വൈകിട്ട് ഏഴരയുടെ ആരംഭിച്ച യോഗം, 8:45 ഓടെ പുതിയ മുഖ്യമന്ത്രി തീരുമാനിക്കാൻ ദേശീയ അധ്യക്ഷനോട് ആവശ്യപ്പെട്ടിട്ടുള്ള പ്രമേയം പാസാക്കിയത്. ഐക്യകണ്ഠേന പ്രമേയം പാസാക്കിയ ശേഷവും പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾ അർദ്ധരാത്രിയും നീണ്ടു. എ.ഐ.സി നിരീക്ഷകനായി എത്തിയവർ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആരെ പിന്തുണയ്ക്കുന്നു എന്ന കാര്യത്തിൽ നിയുക്ത എം.എൽ.എമാരോട് അഭിപ്രായം തേടി, ഓരോ എം.എൽ.എമാരുടെയും പിന്തുണ ആർക്കെന്ന കാര്യം നിരീക്ഷകർ ഇന്ന് ഹൈക്കമാനെ അറിയിക്കും. അതിനിടെ വ്യക്തമായ ഉറപ്പുകൾ ലഭിച്ചശേഷം സമവായത്തിലേക്ക് നീങ്ങാമെന്ന തീരുമാനത്തിലാണ് ഡി കെ ശിവകുമാർ. ആദ്യത്തെ സിദ്ധരാമയ്ക്ക് മുഖ്യമന്ത്രി സ്ഥാനം നൽകുകയും, പിന്നീട് മൂന്നുവർഷം ഡി.കെ ശിവകുമാറിന് നൽകുകയും എന്ന ഫോർമുലയാണ് പാർട്ടി നേതൃത്വം മുന്നോട്ടുവച്ചത് എന്ന് അറിയുന്നു.
മാത്രമല്ല പി.സി.സി അധ്യക്ഷ സ്ഥാനം നിലനിർത്തുകയും, ഉപ മുഖ്യമന്ത്രി സ്ഥാനത്ത് മറ്റാരെയും കൊണ്ടുവരാതെ ആഭ്യന്തരവകുപ്പ് പോലെ സുപ്രധാന വകുപ്പുകൾ അദ്ദേഹത്തിന് നൽകണമെന്നാണ്, ഡി.കെ പിന്തുണയ്ക്കുന്ന എം.എൽ.എമാർ ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി ആരെന്ന് കാര്യത്തിൽ തീരുമാനമാകാതെ തുടരുന്നത്. ഇരു നേതാക്കളോടും പുതുതായി പ്രഖ്യാപിക്കേണ്ട മന്ത്രിമാരുടെ ലിസ്റ്റും ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ,നാളെ പിറന്നാൾ ആഘോഷിക്കുന്ന ഡി. ശിവകുമാറിന്, പിറന്നാൾ ആശംസകൾ നേർന്ന് കേക്ക് മുറിച്ച് ശിവകുമാറിന് നൽകിയാണ് സിദ്ധരാമയ്യ ആഘോഷത്തിൽ ചേർന്നത്.