സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ഖാർഗെ; ക്ഷണിച്ചിട്ടില്ലെന്ന് യെച്ചൂരി
|ഡൽഹി കേരള ഹൗസിൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണക്കത്ത് ലഭിച്ചു
ഡൽഹി: മൂന്നാം മോദി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോൺഗ്രസിന് ക്ഷണം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ചടങ്ങിൽ പങ്കെടുക്കും. ഇതുവരെ ക്ഷണക്കത്ത് ലഭിച്ചിട്ടില്ല എന്ന് സിപിഎം ജനറൽ സെക്രട്ടറിസീതാറാം യെച്ചൂരി പറഞ്ഞു. . എന്നാൽ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണം ലഭിച്ചു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് ഇന്നലെ രാത്രിയാണ് ക്ഷണം ലഭിച്ചു. രാജ്യസഭ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ പങ്കെടുക്കും എന്നാണ് സൂചന. അതേസമയം, ക്ഷണക്കത്ത് ലഭിട്ടില്ല എന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി
ക്ഷണം ലഭിച്ചാലും പങ്കെടുക്കില്ല എന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി അറിയിച്ചിരുന്നു. രാജ്യത്തെ മുഴുവൻ മുഖ്യമന്ത്രിമാർക്കും, ഗവർണർമാർക്കും ചടങ്ങിലേക്ക് ക്ഷണം ലഭിച്ചു. ഡൽഹി കേരള ഹൗസിലാണ് മുഖ്യമന്ത്രി പിണറായി വിജയന് ക്ഷണക്കത്ത് ലഭിച്ചത്. എന്നാൽ, മുഖ്യമന്ത്രി പങ്കെടുക്കുമോ എന്നതിൽ വ്യക്തതയില്ല