India
ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി
India

ഹെലികോപ്ടര്‍ ദുരന്തം; പിറന്നാള്‍ ആഘോഷങ്ങള്‍ ഒഴിവാക്കി സോണിയ ഗാന്ധി

Web Desk
|
8 Dec 2021 2:34 PM GMT

നാളെ 75ആം പിറന്നാൾ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാൾ ആഘോഷങ്ങൾ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.

രാജ്യത്തിന്‍റെ സംയുക്ത സൈനിക മേധാവിയുള്‍പ്പടെ 13 പേര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതില്‍ അനുശോചനം രേഖപ്പെടുത്തി കോണ്‍ഗ്രസിന്‍റെ അഖിലേന്ത്യ അധ്യക്ഷ സോണിയ ഗാന്ധി. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നതായും അതുകൊണ്ട് തന്നെ ഇത്തവണത്തെ പിറന്നാള്‍ ആഘോഷം ഉണ്ടാകില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അറിയിച്ചിട്ടുണ്ട്.

നാളെ 75ആം പിറന്നാള്‍ ആഘോഷിക്കാനിരിക്കെയാണ് സോണിയ ഗാന്ധി പിറന്നാള്‍ ആഘോഷങ്ങള്‍ നടത്തില്ലെന്ന പ്രഖ്യാപനവുമായി രംഗത്തുവരുന്നത്.



കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ ആണ് ഇക്കാര്യ അറിയിച്ചത്. കോണ്‍ഗ്രസ് അധ്യക്ഷയുടെ പിറന്നാള്‍ ദിനമായ നാളെ ഡിസംബർ 9ന് ജന്മദിനാഘോഷങ്ങള്‍ ഉണ്ടായിരിക്കുന്നില്ലെന്നും പാർട്ടി പ്രവർത്തകരും അനുഭാവികളും ഈ അഭ്യർത്ഥന സ്വീകരിക്കണമെന്നും അറിയിക്കുന്നു. കെ.സി വേണുഗോപാല്‍ ട്വീറ്റ് ചെയ്തു.



ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും കുടുംബത്തിന്‍റെ ദുഃഖത്തിന്‍ ഞാനും പങ്കുചേരുന്നു. ഇത് വളരെ വിഷമമുണ്ടാക്കുന്ന ദുരന്തമാണ്, ഈ പ്രയാസകരമായ സമയത്ത് ഞങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും അവരുടെ കുടുംബത്തോടൊപ്പമുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവരെ നഷ്ടമായ എല്ലാവരോടും ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തുന്നു. സോണിയ ഗാന്ധി ട്വീറ്റ് ചെയ്തു.

രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ഊട്ടിയ്ക്കടുത്തുള്ള കൂനൂരിൽ വെച്ചുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ട വാര്‍ത്ത സ്ഥിരീകരിക്കുന്നത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു 14 യാത്രികരിൽ 13 പേരുടേയും മരണം സ്ഥിരീകരിച്ചു. അപകടത്തില്‍ സാരമായി പരിക്കേറ്റ ക്യാപ്റ്റൻ വരുണ്ർ സിങ് ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്ത്, മകൻ എൽഎസ് ലിഡർ, ബ്രിഗേഡിയർ എൽ.എസ്.ലിദർ, ലഫ്. കേണൽ ഹർജിന്ദർ സിങ്, നായിക് ഗുർസേവക് സിങ്, ജിതേന്ദ്ര കുമാർ, ലാൻസ് നായിക് വിവേക് കുമാർ, സായ് തേജ, ഹവിൽദാർ സത്പാൽ എന്നിവരടക്കമുള്ള സംഘമാണ് അപകടത്തിൽപ്പെട്ടത്. സൈനിക ഹെലികോപ്റ്ററിലെ ഗണ്ണറായി മലയാളി ജൂനിയർ വാറന്‍റ് ഓഫിസർ പ്രദീപും യാത്രസംഘത്തിലുണ്ടായിരുന്നു. വിങ് കമാൻഡർ പൃഥ്വി സിങ് ചൗഹാനായിരുന്നു ഹെലികോപ്ടറിന്‍റെ പൈലറ്റ്.ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായ ബിപിൻ റാവത്ത് ഇതിന് മുമ്പും ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. 2015 ൽ നാഗാലാന്‍ഡില്‍ വെച്ചുനടന്ന ഒറ്റ എൻജിൻ ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് അന്ന് റാവത്ത് രക്ഷപ്പെട്ടത്. പറന്ന ഉടനെ തന്നെ ഹെലികോപ്ടർ തകർന്ന് വീഴുകയായിരുന്നുവെന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.മൂന്ന് സേനാവിഭാഗങ്ങളുടെയും തലവനായി 2020 മാർച്ചിലാണ് ബിപിൻ റാവത്ത് നിയമിതനാകുന്നത്. വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ജനറൽ ബിപിൻ റാവത്ത് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് സ്ഥാനം സ്വീകരിച്ചത്. ഇന്ത്യൻ സായുധ സേനയുടെ മേൽനോട്ടം വഹിക്കുകയും സർക്കാരിന്‍റെ സൈനിക ഉപദേശകനായി പ്രവർത്തിക്കുകയുമായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ചുമതല

Similar Posts