India
റായ്പൂരിൽ അമർ ജവാൻ ജ്യോതി നിർമിക്കുമെന്ന് മുഖ്യമന്ത്രി
India

റായ്പൂരിൽ 'അമർ ജവാൻ ജ്യോതി' നിർമിക്കുമെന്ന് മുഖ്യമന്ത്രി

Web Desk
|
30 Jan 2022 9:52 AM GMT

യുദ്ധസ്മാരകത്തിന് രാഹുൽ ഗാന്ധി തറക്കല്ലിടും

വീരമൃത്യു വരിച്ച സൈനികരെ ആദരിക്കുന്നതിനായി റായ്പൂരിൽ അമർ ജവാൻ ജ്യോതിയ്ക്ക് സമാനമായ യുദ്ധ സ്മാരകം നിർമ്മിക്കുമെന്ന് ചത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. ഫെബ്രുവരി മൂന്നിന് നടക്കുന്നചടങ്ങിൽ കോൺഗ്രസ് നേതാവും എം.പിയുമായ രാഹുൽ ഗാന്ധി സ്മാരകത്തിന് തറക്കല്ലിടും. ചത്തീസ്ഗഢിലെ സായുധ സൈന്യത്തിന്റെ നാലാമത് ബെറ്റാലിയൻ മാനയിലെ കാമ്പസിലായിരിക്കും സ്മാരകം നിർമിക്കുക.

കോൺഗ്രസിന്റെ സത്യത്തിന്റെയും അഹിംസയുടെയും പ്രത്യയശാസ്ത്രം ഗാന്ധിജിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് ഭൂപേഷ് ബാഗേൽ പറഞ്ഞു. അതേസമയം മോദിയുടെ പ്രത്യയശാസ്ത്രം സവർക്കറിന്റെയും ഗോഡ്സെയുടേതുമാണ്. അത് അക്രമത്തെയും ഗൂഢാലോചനയെയും കുറിച്ചാണ്. കോൺഗ്രസും ബി.ജെ.പിയും ഒരു നദിയുടെ ഇരുവശങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാഗാന്ധിയുടെ ചരമവാർഷികത്തിൽ സംസാരിക്കുകയായിരുന്നു ഭൂപേഷ് ബാഗേൽ.

ഡൽഹിയിലെ അമർജവാൻ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിൽ ലയിപ്പിക്കുന്നതിൽ കേന്ദ്രസർക്കാരിനെ ഭൂപേഷ് ബാഗേൽ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. കേന്ദ്രസർക്കാർ ജനങ്ങളുടെ വികാരത്തെയാണ് മുറിവേൽപിച്ചത് എന്നായിരുന്നു മുഖ്യമന്ത്രി പ്രതികരിച്ചിരുന്നത്.

Similar Posts