India
Arvind Dharmapuri

അരവിന്ദ് ധര്‍മപുരി

India

'പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ബലാത്സംഗം ചെയ്യപ്പെടുന്നതിനും കൊല്ലപ്പെടുന്നതിനും കാരണം അവരാണ്'; കോണ്‍ഗ്രസിനെതിരെ ബി.ജെ.പി എം.പി

Web Desk
|
4 April 2024 3:01 AM GMT

കഴിഞ്ഞ 75 വർഷമായി ഈ പാർട്ടി ഇന്ത്യൻ സമൂഹത്തിന് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു

ഹൈദരാബാദ്: കോണ്‍ഗ്രസിനെതിരെയുള്ള തെലങ്കാനയിലെ നിസാമാബാദിൽ നിന്നുള്ള ബി.ജെ.പി എം.പി അരവിന്ദ് ധര്‍മപുരിയുടെ പ്രസ്താവന വിവാദത്തില്‍. പാകിസ്താനിലും ബംഗ്ലാദേശിലും ഹിന്ദുക്കൾ ബലാത്സംഗം ചെയ്യപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നതിൻ്റെ കോണ്‍ഗ്രസാണെന്നായിരുന്നു പാര്‍ട്ടിയുടെ പേര് പറയാതെയുള്ള അരവിന്ദിന്‍റെ പരാമര്‍ശം. കഴിഞ്ഞ 75 വർഷമായി ഈ പാർട്ടി ഇന്ത്യൻ സമൂഹത്തിന് അപകടകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.

തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ സിഎഎയോ എൻആർസിയോ നടപ്പാക്കില്ലെന്ന് പറഞ്ഞ തെലങ്കാന മന്ത്രി എൻ.ഉത്തം കുമാർ റെഡ്ഡിക്കെതിരെയും അരവിന്ദ് രംഗത്തെത്തി.“സംസ്ഥാനത്ത് സിഎഎ-എൻആർസി നടപ്പാക്കില്ലെന്നാണ് ഉത്തം റെഡ്ഡി പറയുന്നത്.താടി വളർത്തിയാൽ മതേതരനാകില്ല. രാജ്യത്ത് ഒരു മതേതര പാർട്ടിയേ ഉള്ളൂ.ബംഗ്ലാദേശി മുസ്‍ലിംങ്ങള്‍ക്കും റോഹിങ്ക്യകൾക്കും അഭയം നൽകുന്നത് എങ്ങനെയാണ് മതേതരമാകുന്നത്? ഇത്തരക്കാരെ രാഷ്ട്രീയ വ്യവസ്ഥിതിയിൽ നിന്ന് പുറത്താക്കണം.മുഖ്യമന്ത്രിക്ക് മാത്രമേ ഇക്കാര്യത്തിൽ വ്യക്തത നൽകാൻ കഴിയൂ'' ധര്‍മപുരി ആരോപിച്ചു.

“കേന്ദ്രം നടപ്പാക്കിയ സിഎഎ, എൻആർസി നിയമങ്ങൾ സംസ്ഥാന സർക്കാർ നടപ്പാക്കില്ലെന്ന് എങ്ങനെ ഉത്തം ഔദ്യോഗികമായി പ്രഖ്യാപിക്കും? ന്യൂനപക്ഷ വോട്ടുകൾ തട്ടിയെടുക്കാനാണ് കോൺഗ്രസ് നേതാക്കൾ ഇത്തരം പ്രസ്താവനകൾ നടത്തുന്നത്.മതവിദ്വേഷം വളർത്താനാണ് ഉത്തമിന്‍റെ പരാമര്‍ശം. കോൺഗ്രസ് നേതാക്കളുടെ പരാമർശം ഭരണഘടനയെ അവഹേളിക്കുന്നതാണ്'' ബുധനാഴ്ച ബി.ജെ.പി ഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരവിന്ദ് പറഞ്ഞു. തെലങ്കാനയിൽ ‘ആർട്ടിക്കിൾ 786’ നടപ്പാക്കാൻ സംസ്ഥാന സർക്കാർ ഉദ്ദേശിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. “ഉത്തം തൻ്റെ മന്ത്രിസ്ഥാനം ഉടൻ രാജിവയ്ക്കണം. ബി.ജെ.പിയാണ് യഥാർത്ഥ മതേതര പാർട്ടിയെന്നും'' അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Posts