India
Congress will oppose central ordinance against Delhi government
India

ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കുമെന്ന് കോൺഗ്രസ്

Web Desk
|
16 July 2023 10:58 AM GMT

ബംഗളൂരുവിൽ നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

ന്യൂഡൽഹി: ഡൽഹി സർക്കാരിനെതിരായ കേന്ദ്ര ഓർഡിനൻസിനെ എതിർക്കുമെന്ന് കോൺഗ്രസ്. ഫെഡറൽ സംവിധാനത്തെ മോദി സർക്കാർ ആക്രമിക്കുകയാണെന്ന് കോൺഗ്രസ് വക്താവ് പവൻ ഖേഡ പറഞ്ഞു. കോൺഗ്രസ് നിലപാടിനെ ആം ആദ്മി പാർട്ടി സ്വാഗതം ചെയ്തു. ബംഗളൂരുവിൽ നാളെ പ്രതിപക്ഷ പാർട്ടികളുടെ യോഗം നടക്കാനിരിക്കെയാണ് കോൺഗ്രസ് നിലപാട് വ്യക്തമാക്കിയത്.

സി.പി.എം, സി.പി.ഐ, ജെ.ഡി (യു), തൃണമൂൽ കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ നേരത്തെ തന്നെ ഓർഡിനൻസിനെ എതിർക്കുമെന്ന് വ്യക്തമാക്കിയിരുന്നു. എന്നാൽ കോൺഗ്രസ് നിലപാട് പറയാൻ തയ്യാറായിരുന്നില്ല. പട്‌നയിൽ നടന്ന പ്രതിപക്ഷ പാർട്ടി യോഗത്തിനിടെ കെജ്‌രിവാൾ കോൺഗ്രസ് നിലപാടിൽ അതൃപ്തി പരസ്യമാക്കിയിരുന്നു. ഓർഡിനൻസിൽ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ തുടർയോഗങ്ങളിൽ പങ്കെടുക്കില്ലെന്നും കെജ്‌രിവാൾ ഭീഷണി മുഴക്കിയിരുന്നു.

Similar Posts