ഷിംല മുൻസിപ്പൽ കോർപ്പറേഷനിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലേക്ക്
|ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിച്ച കോൺഗ്രസിന് മുൻസിപ്പൽ തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാനായത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
ഷിംല (ഹിമാചൽപ്രദേശ്): ഷിംല മുൻസിപ്പൽ കോർപ്പറേഷനിൽ 10 വർഷത്തിന് ശേഷം കോൺഗ്രസ് അധികാരത്തിലേക്ക്. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആകെയുള്ള 34 സീറ്റുകളിൽ 20 സീറ്റുകളിലും കോൺഗ്രസ് വിജയിച്ചു. ബി.ജെ.പിക്ക് ഏഴ് സീറ്റുകളിൽ മാത്രമാണ് വിജയിക്കാനായത്. സി.പി.എം ഒരു സീറ്റിൽ വിജയിച്ചു.
#INC crosses the half-way mark in #Shimla Municipal Corporation.
— Shashi S Singh 🇮🇳 (@Morewithshashi) May 4, 2023
After ten years of exile, INC Mayor will seat again in #Shimla
ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 59 ശതമാനം വോട്ടർമാരാണ് വോട്ട് രേഖപ്പെടുത്തിയത്. 2022 ജൂണിൽ തന്നെ മുൻസിപ്പൽ ഭരണസമിതിയുടെ കാലാവധി പൂർത്തിയായിരുന്നു. വാർഡ് പുനർനിർണയം സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് നീണ്ടുപോയത്.
ബി.ജെ.പിക്കും കോൺഗ്രസിനും തെരഞ്ഞെടുപ്പ് ഫലം നിർണായകമാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഭരണം തിരിച്ചുപിടിച്ച കോൺഗ്രസിന് ഷിംല മുൻസിപ്പൽ കോർപ്പറേഷനിലും ഭരണം നേടാനായത് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.