India
Contempt of Court Case; Supreme Court criticizes Patajnali again,baba ramdev,latest news,
India

കോടതിയലക്ഷ്യക്കേസ്; പതജ്ഞലിക്ക് വീണ്ടും സുപ്രിംകോടതി വിമർശനം

Web Desk
|
7 May 2024 2:53 PM GMT

പരസ്യങ്ങൾ ഓൺലൈനിൽ നിന്നും നീക്കം ചെയാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്

ഡൽഹി: തെറ്റിദ്ധരിപിക്കുന്ന പരസ്യം നൽകിയ കേസിൽ പതജ്ഞലിക്ക് വീണ്ടും സുപ്രീംകോടതിയുടെ വിമർശനം. പരസ്യങ്ങൾ ഓൺലൈനിൽ നിന്നും നീക്കം ചെയാതിരുന്നതാണ് കോടതിയെ പ്രകോപിപ്പിച്ചത്. മാപ്പപേക്ഷ നൽകിയിട്ടും പരസ്യങ്ങൾ തുടരുന്നതിനെയാണ് കോടതി രൂക്ഷമായി വിമർശിച്ചത്. പതഞ്ജലിയുടെ കോടതിയലക്ഷ്യക്കേസിൽ ബാബ രാംദേവിന്റെ മാപ്പപേക്ഷ സുപ്രിംകോടതി പലതവണ നിരസിച്ചതാണ്. പതഞ്ജലി മനഃപൂർവം കോടതിയലക്ഷ്യം നടത്തിയെന്നും ഒരു കാരുണ്യവും പ്രതീക്ഷിക്കേണ്ടെന്നും ജസ്റ്റിസ് ബി.വി നാഗരത്‌ന അധ്യക്ഷയായ ബെഞ്ച് മുന്നറിയിപ്പ് നൽകയതുമാണ്.

പിന്നീട് കോടതി നടപടിയെ തുടർന്ന് പത്രങ്ങളിൽ വ്യാജപരസ്യം നൽകിയതിന് മാപ്പ് പറഞ്ഞത് കോടതി സ്വീകരിക്കുകയും താക്കീത് നൽകുകയും ചെയ്തിരുന്നു. ആദ്യം നൽകിയ പരസ്യത്തിന് വലിപ്പം കുറവാണെന്ന് കോടതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, പതഞ്ജലിയുടെ കാര്യത്തിൽ ഉത്തരാഖണ്ഡ് സർക്കാർ മനഃപൂർവമായ വീഴ്ച വരുത്തിയെന്ന് സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Similar Posts