India
രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; 21,880 പേർക്ക് രോഗം
India

രാജ്യത്ത് കോവിഡ് കേസുകളില്‍ വര്‍ധന; 21,880 പേർക്ക് രോഗം

Web Desk
|
22 July 2022 5:07 AM GMT

ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,847,065 ആയി ഉയര്‍ന്നു

ഡല്‍ഹി: രാജ്യത്ത് കോവിസ് കേസുകളിൽ വർധന. 21,880 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 60 മരണവും സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം 43,847,065 ആയി ഉയര്‍ന്നു.

21,219 പേർ രോഗമുക്തി നേടി. സുഖം പ്രാപിച്ചവരുടെ എണ്ണം 43,171,653 ആയി. അതേസമയം വാക്സിനേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ 3.7 ദശലക്ഷത്തിലധികം ഡോസുകൾ നല്‍കിക്കഴിഞ്ഞു. ദേശീയ വാക്സിനേഷൻ കവറേജ് 2.01 ബില്യണിലധികമായി ഉയര്‍ന്നു. കഴിഞ്ഞ വർഷം ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ ഡ്രൈവ് ജൂലൈ 17ന് ചരിത്രപരമായ 2 ബില്യൺ കടന്നിരുന്നു. വെറും 18 മാസം കൊണ്ടാണ് രാജ്യം ഈ നേട്ടം കരസ്ഥമാക്കിയത്.

Related Tags :
Similar Posts