India
പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ 11 മണിമുതൽ
India

പുതിയ രാഷ്ട്രപതിയെ ഇന്നറിയാം; വോട്ടെണ്ണൽ 11 മണിമുതൽ

Web Desk
|
21 July 2022 1:51 AM GMT

വിജയം ഉറപ്പിച്ച് എൻ ഡി എ സ്ഥാനാർഥി ദ്രൗപദി മുർമു

ഡൽഹി: ഇന്ത്യുടെ 15ാമത് രാഷ്ട്രപതിയെ ഇന്നറിയാം.11 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. വൈകുന്നേരം വോട്ടെണ്ണൽ പൂർത്തിയാവും. മുഖ്യവരണാധികാരിയായ രാജ്യസഭ സെക്രട്ടറി പി.സി.മോദി ഫലപ്രഖ്യാപനം നടത്തും. എൻ.ഡി.എ സ്ഥാനാർഥി ദ്രൗപദി മുർമുവും പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയും തമ്മിലാണ് മത്സരം.

മുർമുവിന് വ്യക്തമായ മുൻതൂക്കമുണ്ട്. ഭൂരിപക്ഷം വർധിക്കുമെന്ന് എൻ.ഡി.എയുടെ പ്രതീക്ഷ. ആകെ 4025 എംഎൽഎമാർക്കും 771 എം പിമാർക്കുാണ് വോട്ടുണ്ടായിരുന്നത്. ഇതിൽ 99 ശതമാനം പേർ വോട്ടു ചെയ്തു. 60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എൻഡിഎ സ്ഥാനാർഥി ദ്രൗപദി മുർമു വിജയം ഉറപ്പിച്ചിട്ടുണ്ട്. 38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിൻഹക്കുള്ളത്.

ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തിൽ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുർമു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുർമുവിനെ സ്ഥാനാർഥിത്വം എൻ.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തിൽ എൻ.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വർധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയർന്നു. പൊതു സമ്മതൻ എന്ന നിലയിലാണ് യശ്വന്ത് സിൻഹയെ പ്രതിപക്ഷം സ്ഥാനാർഥിയാക്കിയത്.

38 പ്രതിപക്ഷ പാർട്ടികളുടെ പിന്തുണയാണ് സിൻഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതിൽ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിനുണ്ട്.

Similar Posts