റീല്‍സ് ചെയ്യാന്‍ ഐ ഫോണ്‍ വാങ്ങാനായി ദമ്പതികൾ കുഞ്ഞിനെ വിറ്റു
|സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ എങ്ങനെ വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയെന്ന് സംശയം തോന്നിയ അയല്‍വാസികള്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു
കൊല്‍ക്കത്ത: ഐ ഫോണ്‍ വാങ്ങാനായി എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ദമ്പതികൾ. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസിലാണ് സംഭവം. ഇന്‍സ്റ്റഗ്രാമില്‍ റീൽസ് ചെയ്യുന്നതിനായാണ് ദമ്പതികള്‍ ഐ ഫോണ്‍ വാങ്ങിയത്.
ജയദേവ് ഘോഷ് - സതി ദമ്പതികളാണ് കുഞ്ഞിനെ വിറ്റത്. ഇവരുടെ എട്ട് മാസം പ്രായമായ കുഞ്ഞിനെ പെട്ടെന്നു കാണാതായി. പക്ഷെ ദമ്പതികളില്‍ കുഞ്ഞിനെ കാണാതായതിന്റെ ആശങ്കയൊന്നും കണ്ടില്ല. അതേസമയം ദമ്പതികളുടെ കയ്യില്‍ കുറഞ്ഞത് ഒരു ലക്ഷം രൂപ വില വരുന്ന പുതിയ ഐ ഫോണ്‍ 14 കാണുകയും ചെയ്തു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ദമ്പതികള്‍ എങ്ങനെ വില കൂടിയ മൊബൈല്‍ ഫോണ്‍ വാങ്ങിയെന്ന് സംശയം തോന്നിയ അയല്‍വാസികള്‍ ഇരുവരെയും ചോദ്യംചെയ്യുകയായിരുന്നു.
പണത്തിനായി മറ്റൊരാള്‍ക്ക് കുഞ്ഞിനെ വിറ്റുവെന്ന് ചോദ്യംചെയ്യലില്‍ സ്ത്രീ സമ്മതിച്ചു. കുഞ്ഞിന്റെ അമ്മയെയും കുഞ്ഞിനെ വാങ്ങിയ യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അതേസമയം കുഞ്ഞിന്റെ അച്ഛന് ജയദേവ് ഘോഷിനെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഏഴ് വയസുള്ള മകളെയും ഇയാള്‍ വില്ക്കാന് ശ്രമിച്ചതായി പൊലീസ് കണ്ടെത്തി.
Summary- a couple sold their baby to purchase an iPhone 14, all to create Instagram reels while travelling across West Bengal.