India
കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി നിർദേശം
India

കോൺ​ഗ്രസ് ട്വിറ്റർ അക്കൗണ്ട് ബ്ലോക്ക് ചെയ്യാൻ കോടതി നിർദേശം

Web Desk
|
7 Nov 2022 2:54 PM GMT

പകർപ്പാവകാശ കേസിൽ ബെം​ഗളുരു കോടതിയാണ് ട്വിറ്ററിന് നിർദേശം നൽകിയത്.

ന്യൂഡൽഹി: കോൺഗ്രസ് ട്വിറ്റർ അക്കൗണ്ട് താൽക്കാലികമായി ബ്ലോക്ക് ചെയ്യാൻ കോടതി നിർദേശം. പകർപ്പാവകാശ കേസിൽ ബെം​ഗളുരു കോടതിയാണ് ട്വിറ്ററിന് നിർദേശം നൽകിയത്.

ഇതോടൊപ്പം രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ട്വിറ്റർ അക്കൗണ്ടും ബ്ലോക്ക് ചെയ്യാൻ നിർദേശിച്ചിട്ടുണ്ട്. ‌‌കെ.ജി.എഫ് 2 സിനിമയിലെ ​ഗാനം അനുമതി ഇല്ലാതെ കോൺഗ്രസ് ഉപയോഗിച്ചിരുന്നു. ഇതാണ് നടപടിക്ക് കാരണമായത്.

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വീഡിയോയിൽ ആണ് ഇതുപയോഗിച്ചത്. ഇതിനെതിരെ സിനിമയുടെ അണിയറ പ്രവർത്തകരാണ് കോടതിയെ സമീപിച്ചത്. എം.ആർ.ടി മ്യൂസികിനാണ്​ ​ഗാനത്തിന്റെ പകർപ്പവകാശം.

കോൺ​ഗ്രസ് നേതാക്കളായ രാഹുൽ ​ഗാന്ധി, ജയറാം രമേശ്, സുപ്രിയ ശ്രീനാഥ് എന്നിവർക്കെതിരെ യശ്വന്ത്പൂർ പൊലീസ് സ്റ്റേഷനിലാണ് എം.ആർ.ടി മ്യൂസിക് പരാതി നൽകിയത്. പരാതിയിൽ ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Similar Posts